Sections

മാർക്കറ്റിംഗ് ഇല്ലെങ്കിൽ ബിസിനസ് വളരില്ല

Sunday, Oct 19, 2025
Reported By Soumya
Marketing Is the Voice of Business

നല്ല ഉൽപ്പന്നമോ മികച്ച സർവീസോ ഉണ്ടെങ്കിൽ മാത്രം മതിയാവില്ല അതിനെ മറ്റുള്ളവരിൽ എത്തിക്കാനുള്ള കഴിവും കൂടിയാണ് ബിസിനസ് വിജയത്തിന്റെ അടിസ്ഥാനം. ഈ പ്രചോദനാത്മകമായ സന്ദേശത്തിൽ, പ്രശാന്ത് ടഘ ഒരു ഗൗരവമായ യാഥാർത്ഥ്യമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത് - ഒരു ഗ്രാമത്തിലെ വൈദ്യൻ തന്റെ കയ്യിൽ ക്യാൻസറിന് മരുന്നുണ്ടായിരുന്നിട്ടും അത് ആരോടും പറയാതെ നിശബ്ദമായി ഇരുന്നു എന്ന കഥയിലൂടെ, അദ്ദേഹം മാർക്കറ്റിംഗിന്റെ പ്രാധാന്യം മനോഹരമായി വ്യാഖ്യാനിക്കുന്നു. അതുപോലെതന്നെ, നമ്മുടെ കയ്യിൽ നല്ല ഉൽപ്പന്നമുണ്ടായിട്ടും അത് ലോകത്തിന് അറിയിക്കാത്തപക്ഷം, അതിന്റെ നഷ്ടത്തിന്റെ ഉത്തരവാദിത്തം നമുക്കുതന്നെയാണ്.

മാർക്കറ്റിംഗ് വലിയ കമ്പനികൾക്കുള്ള കാര്യമാണ് എന്ന തെറ്റായ ധാരണയാണ് പല ചെറു ബിസിനസുകാരെയും പിന്നിലാക്കുന്നത്. എന്നാൽ ചെറിയ ബിസിനസ്സിനും മാർക്കറ്റിംഗ് അത്യാവശ്യമാണ് - കാരണം അത് നമ്മുടെ ഉൽപ്പന്നത്തെ ലോകത്തിന് മുന്നിൽ എത്തിക്കുന്നു, ബ്രാൻഡായി വളരാൻ സഹായിക്കുന്നു, കസ്റ്റമറുമായി വിശ്വാസബന്ധം സൃഷ്ടിക്കുന്നു, അതോടൊപ്പം ബിസിനസ്സിനെ സ്ഥിരതയോടെ മുന്നോട്ട് നയിക്കുന്നു.

മാർക്കറ്റിംഗിന്റെ നാല് പ്രധാന ഘട്ടങ്ങളായി - വിസിബിലിറ്റി, കണക്ഷൻ, ട്രസ്റ്റ്, കൺസിസ്റ്റൻസി - എന്നിവയെ കണക്കാക്കാം. ആദ്യം നിങ്ങളുടെ ബിസിനസിനെ ആളുകൾക്ക് കാണാവുന്നവിധം മുന്നോട്ടു കൊണ്ടുവരുക, കസ്റ്റമറുമായി ബന്ധം നിലനിർത്തുക, വിശ്വാസം സൃഷ്ടിക്കുക, പിന്നെ അത് തുടർച്ചയായി നടത്തുക - ഈ നാലും ചേർന്നാൽ മാത്രമേ ഒരു ബിസിനസ് ദീർഘകാല വിജയം നേടുകയുള്ളൂ.

മാർക്കറ്റിംഗ് ചെലവുകൾ ഒരു ഇൻവെസ്റ്റ്മെന്റാണ് എന്ന് പ്രശാന്ത് SL ഓർമ്മിപ്പിക്കുന്നു. ഷോപ്പിൽ ലൈറ്റ് ഓഫ് ചെയ്താൽ ആരും അകത്ത് വരാത്തതുപോലെ, മാർക്കറ്റിംഗ് ഇല്ലാതെ ബിസിനസ് വളരുകയില്ല. അതുകൊണ്ട്, നിങ്ങളുടെ ബിസിനസിന് ശബ്ദം നൽകുക - ലോകം നിങ്ങളെ കാണട്ടെ, നിങ്ങളുടെ ഉൽപ്പന്നത്തെ അറിയട്ടെ, നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയെ തിരിച്ചറിയട്ടെ.

വീഡിയോ മുഴുവൻ കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രമിക്കുമല്ലോ. ബിസിനസും സെയിൽസുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയവാൻ ആഗ്രഹിക്കുന്ന വിഷയങ്ങളും കമന്റുകളായി രേഖപ്പെടുത്തുക, ഞങ്ങൾ അതുമായി ബന്ധപ്പെട്ട വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.