Sections

ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ ബോണ്ട് വഴി 10,000 കോടി സമാഹരിച്ചു

Saturday, Mar 07, 2026
Reported By Admin
Bank of Baroda Raises ₹10,000 Crore via Green Bonds

കൊച്ചി: ദീർഘകാല ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളുടെ ആദ്യ പരമ്പരയിലൂടെ ബാങ്ക് ഓഫ് ബറോഡ 10,000 കോടി രൂപ സമാഹരിച്ചു. ഇതോടെ ആഭ്യന്തര ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ സമാഹരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി.

7.10 ശതമാനം എന്ന മൽസരക്ഷമമായ കൂപൺ നിരക്കിലാണ് ഇതു സമാഹരിച്ചത്. അടിസ്ഥാന ഇഷ്യു തുക 5000 കോടി രൂപയായിരുന്ന ഇഷ്യുവിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

16,415 കോടി രൂപയുടെ അപേക്ഷകളാണ് ഇതിനു ലഭിച്ചത്. ഇതിൽ അടിസ്ഥാന തുകയ്ക്ക് പുറമെ ഗ്രീൻ ഷൂ ഓപ്ഷൻ പ്രകാരം അധികമായി ലഭിച്ച 5000 കോടി രൂപയും കൈവശം സൂക്ഷിക്കുകയായിരുന്നു.

ബാങ്ക് ഓഫ് ബറോഡയെ സംബന്ധിച്ച് നിർണായക നാഴികക്കല്ലാണിതെന്നും ബാങ്കിലുള്ള നിക്ഷേപകരുടെ ശക്തമായ വിശ്വാസം കൂടിയാണിതു വ്യക്തമാക്കുന്നതെന്നും ബാങ്ക് ഓഫ് ബറോഡയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.

ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിൽ നിന്ന് സമാഹരിച്ച തുക ബാങ്കിൻറെ ഗ്രീൻ ഫിനാൻസിംഗ് ഫ്രെയിംവർക്കും ബാധകമായ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി അർഹമായ ഗ്രീൻ പദ്ധതികളിലേക്ക് വിനിയോഗിക്കും. ഇതിലൂടെ പുനരുപയോഗ ഊർജം ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ പദ്ധതികൾ പോലുള്ള നിർണായക മേഖലകൾക്ക് ദീർഘകാല ധനസഹായം ലഭ്യമാക്കാൻ സാധിക്കും.

ഈ ബോണ്ടുകൾക്ക് കെയർ റേറ്റിംഗ്സും, ഐ.സി.ആർ.എയും സ്റ്റേബിൾ ഔട്ട്ലുക്കോടുകൂടിയ 'എഎഎ' റേറ്റിംഗ് നൽകിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.