Sections

യൂണിയൻ ബാങ്ക് എഫ്സിഎൻആർ(ബി) നിക്ഷേപ പലിശ 6.60% ആയി വർധിപ്പിച്ചു

Thursday, Jun 25, 2026
Reported By Admin
Union Bank Raises FCNR(B) Deposit Rates for NRIs

മുംബൈ: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് കൂടുതൽ ആകർഷകമായ നിക്ഷേപ വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എഫ്സിഎൻആർ(ബി) നിക്ഷേപ പദ്ധതിയായ 'യുബിഐ യുണീക് എഫ്സിഎൻആർ(ബി) ഡെപ്പോസിറ്റ് സ്കീം' - ന്റെ പലിശനിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്കുകൾ പ്രകാരം, 10 ലക്ഷം യുഎസ് ഡോളറിൽ താഴെയുള്ള എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് മൂന്ന് വർഷം മുതൽ നാല് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.10 ശതമാനം വാർഷിക പലിശയും, നാല് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.25 ശതമാനം പലിശയും അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.45 ശതമാനം പലിശയും ലഭിക്കും.

അതേസമയം, 10 ലക്ഷം യുഎസ് ഡോളറോ അതിലധികമോ മൂല്യമുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് വർഷം മുതൽ നാല് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.20 ശതമാനം വാർഷിക പലിശയും, നാല് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.40 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് 6.60 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഡോളർ-രൂപ സ്വാപ്പ് സൗകര്യംത്തിന്റെ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നടപടി. മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള പുതിയ എഫ്സിഎൻആർ(ബി) നിക്ഷേപങ്ങളും കാലാവധി പൂർത്തിയായ ശേഷം പുതുക്കുന്ന നിക്ഷേപങ്ങളും സമാഹരിക്കാൻ ബാങ്കുകൾക്ക് ഈ സംവിധാനം സഹായകമാകും.

'യുബിഐ യുണീക് എഫ്സിഎൻആർ(ബി) ഡെപ്പോസിറ്റ് സ്കീം' പ്രകാരം സമാഹരിക്കുന്ന പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയായ ശേഷം പുതുക്കുന്ന അർഹമായ നിക്ഷേപങ്ങൾക്കും പുതുക്കിയ പലിശനിരക്കുകൾ ബാധകമായിരിക്കും. ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയിൽ ഒരു വർഷത്തെ ലോക്ക്-ഇൻ കാലാവധിയും ഉൾപ്പെടുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.