Sections

വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കായി കെഎസ് യുഎം ശില്പശാല സംഘടിപ്പിച്ചു

Wednesday, Jun 24, 2026
Reported By Admin
KSUM Organises Leadership Workshop for Women Entrepreneurs

കൊച്ചി: വനിതാ സ്റ്റാർട്ടപ്പ് സംരംഭകരുടെ നേതൃപരമായ കഴിവുകളും സംരംഭകത്വശേഷിയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ശില്പശാല സംഘടിപ്പിച്ചു. വി-സ്റ്റാർട്ട് പ്രീ-ഇൻകുബേഷൻ പ്രോഗ്രാം-കോഹോർട്ട് 3 യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വ്യക്തിത്വാധിഷ്ഠിത നേതൃത്വ വികസനത്തെക്കുറിച്ചുള്ള സെഷന് മൈൻഡ്കാർട്ടർ സിഇഒ അമർ രാജൻ നേതൃത്വം നല്കി. ആശയവിനിമയം, തീരുമാനമെടുക്കൽ, ടീം മാനേജ്മെന്റ് എന്നിവയിൽ വനിതാ സംരംഭകരുടെ വ്യക്തിത്വം സ്വാധീനിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഏജന്റിക് എഐ ടെക്നിക്കുകളുടെ പിന്തുണയുള്ള സൈക്കോമെട്രിക് വിലയിരുത്തലുകളും വ്യക്തിത്വ മാപ്പിംഗും ഇതിന്റെ ഭാഗമായുണ്ടായി.

''ഡിസ്ട്രസ് ടു ഡയറക്ഷൻ: എ ക്രൈസിസ് മാനേജ്മെന്റ് വർക്ക്ഷോപ്പ് ഫോർ വിമൻ ഫൗണ്ടേഴ്സ്'' എന്ന വിഷയത്തിലെ സെഷന് തോംസൺ റോയിട്ടേഴ്സിന്റെയും ഡച്ച് ബാങ്കിന്റെയും മുൻ മാനേജിംഗ് ഡയറക്ടറും കോർപ്പറേറ്റ്-ടു-സ്റ്റാർട്ടപ്പുകളുടെ ഡയറക്ടറുമായ സന്ധ്യ വാസുദേവൻ നേതൃത്വം നല്കി. സ്റ്റാർട്ടപ്പ് വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും മറികടക്കുന്നതിലുള്ള പ്രായോഗികവശങ്ങൾ ചർച്ച ചെയ്തു.

വ്യക്തിഗത സ്കോർ കാർഡുകൾ ഉപയോഗിച്ചുള്ള വ്യക്തിത്വ വിലയിരുത്തൽ പ്രവർത്തനം ഇതിന്റെ ഭാഗമായുണ്ടായിരുന്നു.

നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം പങ്കെടുത്ത വനിതാ സംരംഭക പരിപാടിയിലെ വ്യത്യസ്ത സാന്നിധ്യമായി.

പ്രായോഗിക തീരുമാനങ്ങളെടുക്കാനും വെല്ലുവിളികളെ മറികടക്കാനും വനിതാ സംരംഭകരെ പ്രാപ്തരാക്കുക, സുസ്ഥിര സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ശാക്തീകരിക്കുക തുടങ്ങിയവയും ശില്പശാലയിലൂടെ ലക്ഷ്യമിട്ടു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുള്ള വനിതാ സംരംഭകർക്കിടയിലെ നെറ്റ് വർക്കിംഗിനും പരിപാടി വേദിയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.