- Trending Now:
കൊച്ചി: ആരോഗ്യ ഇൻഷുറൻസ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ എഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആറ്റം പ്രോയിലൂടെ ആരോഗ്യ ഇൻഷുറൻസ് ഇനി കൂടുതൽ വേഗത്തിലും ലളിതമായും സുതാര്യമായും വാങ്ങാം.
ഉപഭോക്താക്കൾക്ക് പോളിസിയുടെ സവിശേഷതകൾ, റൈഡർ ആനുകൂല്യങ്ങൾ, വെയിറ്റിംഗ് പിരീഡുകൾ, പ്രീമിയം നിരക്കുകൾ എന്നിവ വ്യക്തമായി മനസ്സിലാക്കാൻ ആറ്റം പ്രോ സഹായിക്കും. ഇതിലൂടെ ഏത് ഇൻഷുറൻസ് വേണമെന്ന് എളുപ്പത്തിൽ തീരുമാനിക്കാനും വാങ്ങാനും സാധിക്കും.
ചുരുങ്ങിയ കാലയളവിനുള്ളിൽ ആപ്പിന് 1.8 ലക്ഷത്തിലധികം ഡൗൺലോഡുകളാണ് ലഭിച്ചത്. കമ്പനിയുടെ റീട്ടെയിൽ പോളിസികളിൽ 95 ശതമാനത്തിലധികവും ഇപ്പോൾ ആറ്റം പ്രോ വഴി ഡിജിറ്റലായാണ് ബുക്ക് ചെയ്യുന്നത്. 80 ശതമാനം പോളിസികളും അപേക്ഷ നൽകി വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അനുവദിക്കുന്നു. ലീഡ് മാനേജ്മെൻറ് മുതൽ പോളിസി പുതുക്കലും ക്ലെയിം സേവനങ്ങളും വരെ മുഴുവൻ വിതരണ പ്രക്രിയയും ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും.
ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് ഉപഭോക്താക്കൾക്ക് സങ്കീർണമായ ഒരു അനുഭവമായി മാറരുതെന്നും വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ, കാത്തിരിപ്പ് കാലയളവുകൾ, പ്രീമിയം നിരക്കുകൾ എന്നിവ വ്യക്തമായി മനസ്സിലാക്കി കൃത്യമായ തീരുമാനമെടുക്കാൻ ആറ്റം പ്രോ ഉപഭോക്താക്കളെ സഹായിക്കുമെന്നും സ്റ്റാർ ഹെൽത്ത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയിലും ഡാറ്റയിലും കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്നതിനുമായാണ് ആറ്റം പ്രോ വികസിപ്പിച്ചെടുത്തതെന്നും പുതിയ പദ്ധതി പരിഷ്കാരങ്ങളും നിയന്ത്രണ മാറ്റങ്ങളും വേഗത്തിൽ നടപ്പാക്കാൻ ഈ പ്ലാറ്റ്ഫോമിൻറെ ഘടന സഹായിക്കുമെന്നും സ്റ്റാർ ഹെൽത്ത് ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫീസർ മുകേഷ് ശർമ്മ വ്യക്തമാക്കി.
ഡിജിറ്റൽ ക്ലെയിം സെറ്റിൽമെന്റുകളിൽ പ്ലാറ്റ്ഫോം ഇതിനോടകം വലിയ മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു. ഡിജിറ്റൽ ചാനലുകളിലൂടെ ലഭിക്കുന്ന റീഇംബഴ്സ്മെൻറ് ക്ലെയിമുകളുടെ നിരക്ക് മുൻപുണ്ടായിരുന്ന 8 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർന്നതായി കമ്പനി അറിയിച്ചു. ഇതിൽ 17 ശതമാനവും നടക്കുന്നത് ആറ്റം പ്രോ വഴിയാണ്.
ഡിജിറ്റൽ രംഗത്തെ മികവിന് ആറ്റം പ്രോയ്ക്ക് ഇടിബിഎഫ്എസ്ഐ എഫ്ഐഎൻഇഎക്സ്ടി അവാർഡ് 2026-ൽ ഇൻഷൂർടെക് പ്രൊഡക്റ്റ് എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ കമ്പനിയുടെ മുഴുവൻ സജീവ ഏജൻറ് ശൃംഖലകളിലേക്കും ആറ്റം പ്രോയുടെ ഉപയോഗം വ്യാപിപ്പിക്കാനാണ് സ്റ്റാർ ഹെൽത്ത് ലക്ഷ്യമിടുന്നത്. കൂടുതൽ വേഗതയുള്ള സേവനവും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കിക്കൊണ്ട് കമ്പനിയുടെ ഡിജിറ്റൽ വളർച്ചയിലെ സുപ്രധാന ചുവടുവെപ്പായി മാറിയിരിക്കുകയാണ് ആറ്റം പ്രോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.