Sections

സെയിൽസ് ഇല്ലെങ്കിൽ ബിസിനസ്സ് ഇല്ല” – വിജയകരമായ സെയിൽസിന്റെ രഹസ്യങ്ങൾ

Thursday, Oct 16, 2025
Reported By Soumya S
No Sales, No Business; The Secrets of Successful Selling

ബിസിനസ്സിന്റെ ഏറ്റവും നിർണായക ഘടകമാണ് സെയിൽസ്. ഈ വീഡിയോയിൽ പ്രശാന്ത് എസ്എൽ സെയിൽസ് എന്ന വിഷയത്തെക്കുറിച്ച് ആഴത്തിൽ വിശദീകരിക്കുന്നു. ഒരു ബിസിനസ്സ് വിജയത്തിന്റെന്റെ അടിത്തറയാണ് സെയിൽസ് - അത് ഇല്ലെങ്കിൽ ബിസിനസ്സ് തന്നെ നിലനിൽക്കില്ല എന്ന് അദ്ദേഹം പറയുന്നു. സെയിൽസ് വെറും പ്രോഡക്റ്റ് വിൽപ്പനയല്ല, മറിച്ച് കസ്റ്റമറിന് ശരിയായ പരിഹാരം നൽകുന്ന പ്രക്രിയയാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സെയിൽസ് വളരുമ്പോൾ ബിസിനസിന് ലഭിക്കുന്ന നാല് പ്രധാന നേട്ടങ്ങൾ - റെവന്യൂ വർദ്ധന, കസ്റ്റമർ ബേസ് വികസനം, ട്രസ്റ്റ് ബിൽഡിംഗ്, ബിസിനസ് എക്സ്പാൻഷൻ - എന്നിവയെക്കുറിച്ചും വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു. ബിസിനസ്സ് ഓണർമാർക്കും, പ്രത്യേകിച്ച് ലോക്കൽ എന്റർപ്രൈസുകൾ നടത്തുന്നവർക്കും, സെയിൽസ് സ്കിൽ വികസിപ്പിക്കുന്നത് എത്രത്തോളം പ്രാധാനമാണെന്നും അദ്ദേഹം അടിവരയിടുന്നു.

അതോടൊപ്പം മികച്ച സെയിൽസ്മാനാകാൻ ആവശ്യമായ നാലു പ്രധാന സ്കില്ലുകൾ - ലിസണിംഗ്, കമ്മ്യൂണിക്കേഷൻ, നെഗോഷ്യേഷൻ, ഫോളോ അപ്പ് - എന്നിവയും അദ്ദേഹം വിശദീകരിക്കുന്നു. കസ്റ്റമറുടെ ആവശ്യം മനസ്സിലാക്കുകയും, വ്യക്തമായി സംസാരിക്കുകയും, വിൻ-വിൻ നെഗോഷ്യേഷൻ നിലനിറുത്തുകയും, ഫോളോ അപ്പ് വഴി ബന്ധം തുടർപ്പെടുത്തുകയും ചെയ്യുന്നതാണ് വിജയകരമായ സെയിൽസിന്റെ രഹസ്യം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഈ വീഡിയോ ഒരു ബിസിനസ്സ് വളർത്താൻ ആഗ്രഹിക്കുന്ന ഏവർക്കും അനിവാര്യമായ മാർഗനിർദേശങ്ങളാണ് നൽകുന്നത്. ''സെയിൽസ് ഇല്ലെങ്കിൽ ബിസിനസ്സ് ഇല്ല'' എന്ന സന്ദേശം മനസ്സിൽ പതിയുന്ന തരത്തിൽ, പ്രായോഗികവും പ്രചോദനാത്മകവുമായ രീതിയിൽ പ്രശാന്ത് SL ഈ വിഷയത്തെ അവതരിപ്പിക്കുന്നു.

വീഡിയോ മുഴുവൻ കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രമിക്കുമല്ലോ. ബിസിനസും സെയിൽസുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയവാൻ ആഗ്രഹിക്കുന്ന വിഷയങ്ങളും കമന്റുകളായി രേഖപ്പെടുത്തുക, ഞങ്ങൾ അതുമായി ബന്ധപ്പെട്ട വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.