Sections

Gold Rate; Gold Price Today in Kerala: തുടർച്ചയായ ഇടിവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ്

Saturday, Mar 07, 2026
Reported By Admin
Gold Price Jumps ₹1,840, Reaches ₹1,20,000 Per Sovereign in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വില ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,840 രൂപയുടെ വൻ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,000 രൂപയായി ഉയർന്നു.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപയെന്ന 2026 ജനുവരി 29ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിയുകയായിരുന്നു. ഇതിൽ മാർച്ച് 3,5,6 തീയതികളിൽ ഒരു ദിവസം രണ്ട് തവണവരെ വില ഇടിയുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടർന്ന് സ്വർണവില ഇന്നലെ 1,18,160 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 8,760 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 230 രൂപ വർധിച്ച് 15,000 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.