- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസിൻറെ റീട്ടെയിൽ ആരോഗ്യ പോളിസികൾ 10 ദശലക്ഷം വനിതകൾക്ക് പരിരക്ഷ നൽകുന്നതായി ഇതു സംബന്ധിച്ചു പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വനിതകളുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച രീതികളിൽ വന്ന മാറ്റവും ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. എല്ലാ പുതിയ റീട്ടെയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലും പ്രാഥമിക പോളിസി ഉടമകളിൽ 21 ശതമാനം വനിതകളാണെന്നും ഇതു വ്യക്തമാക്കുന്നു.
2025ലെ ആദ്യ ഒൻപത് മാസങ്ങളെ അപേക്ഷിച്ച് 2026-ലെ ആദ്യ ഒൻപത് മാസങ്ങളിൽ വനിതകൾ ദീർഘകാല ഇൻഷുറൻസ് പോളിസി വാങ്ങുന്ന കാര്യത്തിൽ 65 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. പ്രതിരോധ ആരോഗ്യ പരിശോധനകളുടെ കാര്യത്തിൽ 127 ശതമാനം വർധനവും 40 വയസിനു മേലുള്ള വനിതകളുടെ കാര്യത്തിൽ 143 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. വനിതകൾക്ക് നൽകിയ പോളിസികളിൽ 83 ശതമാനവും ഏജൻറുമാർ വഴിയാണു നൽകിയതെന്നത് പിന്തുണയോടെ പോളിസികൾ വിൽക്കുന്നതിനെ ഉയർത്തിക്കാട്ടുകയാണ്.
ആരോഗ്യ പരിചരണത്തിൻറെ കാര്യത്തിലും സാമ്പത്തിക സുരക്ഷയുടെ കാര്യത്തിലും വനിതകളുടെ സമീപനത്തിൽ വന്ന മാറ്റമാണ് ഇന്ത്യയിൽ ദൃശ്യമാകുന്നതെന്നും പ്രായം കുറഞ്ഞ വനിതകളാണ് പ്രതിരോധ പരിശോധനകൾ കൂടുതലായി പരിഗണിക്കുന്നതെന്നും സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.
സമീപനത്തിൻറെ കാര്യത്തിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങൾക്ക് ഒപ്പം സ്റ്റാർ ഹെൽത്ത് വനിതകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളും രൂപകൽപന ചെയ്ത് വിവിധ തലങ്ങളിലുള്ളവർക്കു പിന്തുണ നൽകുന്നുണ്ട്. വിമൺസ് കെയർ ഹെൽത്ത് പോളിസി വനിതകളെ പ്രാഥമിക പോളിസി ഉടമകളായി തയ്യാറാക്കിയിട്ടുള്ളതാണ്. ഗർഭധാരണം മുതൽ പ്രസവം വരെയുള്ളതും അതിനു ശേഷമുള്ളതുമായവ ഇതിൽ പരിഗണിക്കുന്നുണ്ട്. ഗർഭവുമായി ബന്ധപ്പെട്ട സങ്കീർണതകൾ, കുട്ടി ജനിച്ചതിനു ശേഷമുള്ള പരിചരണം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐവിഎഫ്, വാടക ഗർഭധാരണം ു എന്നിവയുമായി ബന്ധപ്പെട്ട പരിരക്ഷയും ഇതോടൊപ്പം അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മമ്ത വിമൺസ് വെൽനസ് റൈഡറും സ്റ്റാർ ഹെൽത്ത് അവതരിപ്പിക്കുന്നുണ്ട്. പിസിഒഎസ്, പിസിഒഡി, പിഎംഎസ്, ഓസ്റ്റിയോപൊറോസിസ്, അനീമിയ, യുടിഐ, സെർവിക്കൽ/സ്തനാർബുദ ആശങ്കകൾ തുടങ്ങിയവ ഇതിൽ പരിഗണിക്കുന്നുണ്ട്. മുതിർന്ന പ്രായങ്ങളിലെ പ്രശ്നങ്ങൾ പരിഗണിക്കുന്നതാണ് പരമം സേവ. വനിതകളുടെ ആരോഗ്യ പരിരക്ഷ മികച്ച രീതിയിൽ ലഭ്യമാക്കി ആരോഗ്യകരമായ രീതിയിൽ മുന്നോട്ടു പോകാനാണ് ഇവയെല്ലാം വഴിയൊരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.