Sections

കെഫോൺ മാനേജിങ് ഡയറക്ടറായി സന്ദീപ് കുമാർ ഐഎഎസ് ചുമതലയേറ്റു

Thursday, Jul 09, 2026
Reported By Admin
Sandeep Kumar IAS Takes Charge as KFON Managing Director

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെഫോൺ) മാനേജിങ് ഡയറക്ടറായി സന്ദീപ് കുമാർ, ഐഎഎസ് ചുമതലയേറ്റു. നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായ അദ്ദേഹം 2020 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യ വികസനം, ഇ-ഗവേണൻസ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി വരുന്നു. തലശേരി സബ് കലക്ടറായിരിക്കെ മികവുറ്റ ഭരണനിർവഹണത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സബ് കലക്ടർക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വ്യാപനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ ഉൾക്കൊള്ളൽ കൂടുതൽ വിപുലമാക്കുക, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കെഫോൺ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വം കൂടുതൽ ശക്തിപകരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.