Sections

ഇലക്ട്രിക് സ്‌കൂൾ ബസ് അവതരിപ്പിച്ച് ഏകാ മൊബിലിറ്റി

Friday, Jul 10, 2026
Reported By Admin
EKA Mobility Launches 9M Electric School Bus in India

ഗാന്ധിനഗർ: ഇലക്ട്രിക് വാണിജ്യ വാഹന നിർമാതാക്കളായ ഏകാ മൊബിലിറ്റി പുതിയ ഏകാ 9എം ഇലക്ട്രിക് സ്കൂൾ ബസ് അവതരിപ്പിച്ചു. ഗാന്ധിനഗറിൽ നടക്കുന്ന പ്രവാസ് 5.0 ബസ്-പാസഞ്ചർ മൊബിലിറ്റി പ്രദർശനത്തിലാണ് പുതിയ മോഡൽ അവതരിപ്പിച്ചത്.

43 വിദ്യാർഥികൾക്കും ഡ്രൈവർക്കുമായി രൂപകൽപ്പന ചെയ്ത ബസ് ഭാരം കുറഞ്ഞ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം (ഇബിഎസ്), ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ഇഎസ്സി), എയർ സസ്പെൻഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ബസിലുണ്ട്. 100 കിലോവാട്ട് അവർ, 200 കിലോവാട്ട് അവർ ബാറ്ററി ഓപ്ഷനുകളിലുള്ള വാഹനത്തിന് ഒറ്റ ചാർജിൽ 180 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിലൂടെ ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുസ്ഥിര ഗതാഗത ആവശ്യങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ വികസിപ്പിച്ചതെന്ന് ഏകാ മൊബിലിറ്റി സ്ഥാപകനും ചെയർമാനുമായ ഡോ. സുധീർ മേത്ത പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.