- Trending Now:
ന്യൂഡൽഹി: 50 മെഗാപിക്സൽ സോണി ലിറ്റിയ 600 ക്യാമറയും 7000എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായി മോട്ടോറോള പുതിയ മോട്ടോ ജി77 പവർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.72 ഇഞ്ച് എഫ്എച്ച്ഡി+ 120ഹേർട്സ് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ, 8ജിബി റാം, 128ജിബി സ്റ്റോറേജ്, 32എംപി സെൽഫി ക്യാമറ എന്നിവയോടെയാണ് ഫോൺ എത്തുന്നത്. ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകളും ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിലുണ്ട്.
7000എംഎഎച്ച് ബാറ്ററി ഒരൊറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 30 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 6 വാട്ട് വയേർഡ് റിവേഴ്സ് ചാർജിംഗ്, കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, ഐപി64 വാട്ടർ റെസിസ്റ്റൻസ്, എംഐഎൽ-എസ്ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. എഐ അധിഷ്ഠിത ക്യാമറ ഫീച്ചറുകൾ, ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.
8ജിബി + 128ജിബി വേരിയന്റിന് 23,999 രൂപയാണ് പ്രാരംഭ വില. പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഫ്യൂഷ്യ റെഡ്, പാന്റോൺ ഇംപെനെട്രബിൾ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ജൂലൈ 13 മുതൽ ഫ്ലിപ്കാർട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.