Sections

SMART ഗോൾ: ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും നേടാനുമുള്ള ശരിയായ മാർഗം

Saturday, Jan 31, 2026
Reported By Soumya S
SMART Goals: The Right Way to Set and Achieve Goals

നിങ്ങൾക്ക് ഒരു ലക്ഷ്യം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല; അത് ശരിയായ രീതിയിൽ നിശ്ചയിച്ചില്ലെങ്കിൽ അഥവാ അതൊരു സ്മാർട്ട് ഗോൾ അല്ലെങ്കിൽ അതിലേക്ക് എത്താൻ കഴിയില്ല. അതുകൊണ്ടാണ് ഒരു ലക്ഷ്യം SMART ആയിരിക്കണം എന്ന് പറയുന്നത്. SMART എന്നത് ഒരു വാക്കല്ല, മറിച്ച് ലക്ഷ്യം എങ്ങനെ നിശ്ചയിക്കണം എന്നതിന് ഉള്ള വ്യക്തമായ ഒരു ഫ്രെയിംവർക്ക് ആണ്. ഈ ഫ്രെയിംവർക്ക് പിന്തുടർന്നാൽ ലക്ഷ്യങ്ങൾ കൂടുതൽ ക്ലിയറും പ്രായോഗികവുമാകും.

SMARTലെ ആദ്യത്തെ അക്ഷരമായ S - Specific എന്നത് ലക്ഷ്യം വളരെ വ്യക്തമായിരിക്കണം എന്നതാണ് സൂചിപ്പിക്കുന്നത്. ''വിജയിക്കണം'' എന്നത് ഒരു ലക്ഷ്യമല്ല; എവിടെ, എങ്ങനെ, എന്ത് നേടണം എന്നത് വ്യക്തമായി നിർവചിച്ചിരിക്കണം. വ്യക്തത ഇല്ലാത്ത ലക്ഷ്യം ആശയക്കുഴപ്പവും ദിശയില്ലായ്മയും മാത്രമേ സൃഷ്ടിക്കൂ.

രണ്ടാമത്തേതാണ് M - Measurable. നമ്മുടെ ലക്ഷ്യം അളക്കാൻ കഴിയുന്നതായിരിക്കണം. എത്ര നേടണം, എത്ര സമയത്തിനുള്ളിൽ, ഏത് ലെവലിൽ എത്തണം എന്നൊക്കെ കണക്കാക്കാൻ പറ്റിയാൽ മാത്രമേ നമുക്ക് പുരോഗതി പരിശോധിക്കാൻ കഴിയൂ. അളക്കാൻ പറ്റുന്ന ലക്ഷ്യങ്ങളാണ് നമ്മളെ ഉത്തരവാദിത്തമുള്ളവരാക്കുന്നത്.

മൂന്നാമത്തെ ഘടകമാണ് A - Achievable. ലക്ഷ്യം വലിയതായിരിക്കാം, പക്ഷേ അത് നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതായിരിക്കണം. നമ്മുടെ കഴിവുകളും വിഭവങ്ങളും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം നിശ്ചയിക്കുന്ന ലക്ഷ്യമാണ് യഥാർത്ഥ വളർച്ചയ്ക്ക് വഴിയൊരുക്കുന്നത്. അസാധ്യമായ ലക്ഷ്യങ്ങൾ നമ്മളെ നിരാശയിലേക്കാണ് നയിക്കുക.

നാലാമത്തെ അക്ഷരം R - Relevant ആണ്. നമ്മുടെ ജീവിത മൂല്യങ്ങളോടും ദീർഘകാല ദിശയോടും ചേർന്നുനിൽക്കുന്ന ലക്ഷ്യങ്ങളായിരിക്കണം നാം നിശ്ചയിക്കേണ്ടത്. നമ്മുടെ ജീവിതത്തോടോ ബിസിനസിനോടോ ബന്ധമില്ലാത്ത ലക്ഷ്യങ്ങൾ നേടിയാലും അതിൽ തൃപ്തി ഉണ്ടാകില്ല. അതുകൊണ്ടാണ് പ്രസക്തി (Relevant) ഏറെ പ്രധാനമാകുന്നത്.

അവസാനമായി T - Time-bound. ലക്ഷ്യത്തിന് ഒരു സമയപരിധി നിർബന്ധമായും ഉണ്ടായിരിക്കണം. ''ഒരിക്കൽ'' എന്നത് ലക്ഷ്യമല്ല; ''ഈ തീയതിക്കുള്ളിൽ'' എന്നതാണ് ലക്ഷ്യം. സമയപരിധി ഉണ്ടാകുമ്പോൾ മാത്രമാണ് പ്രവർത്തനത്തിലേക്ക് നമുക്ക് നീങ്ങാൻ പ്രേരണ ഉണ്ടാകുന്നത്. ഈ അഞ്ചു ഘടകങ്ങളും ചേർന്നാൽ മാത്രമേ ഒരു ലക്ഷ്യം ശരിയായ SMART ലക്ഷ്യമായി മാറൂകയുള്ളു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.