Sections

യമഹ എക്സ്എസ്ആർ155ന്റെ 'മെറ്റാലിക് ബ്ലാക്ക്' വിപണിയിൽ

Saturday, Mar 07, 2026
Reported By Admin
Yamaha XSR155 Metallic Black Launched in India

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ യമഹ എക്സ്എസ്ആർ155 മോട്ടോർസൈക്കിളിന്റെ പുതിയ 'മെറ്റാലിക് ബ്ലാക്ക്' ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ വേരിയന്റിന്റെ എക്സ്ഷോറൂം വില ഡൽഹിയിൽ 1,58,990 രൂപയാണ്.

എക്സ്എസ്ആർ 155 മോഡലിന്റെ കളർ ശ്രേണിയിൽ ഏറ്റവും പുതിയതായി എത്തുന്ന മെറ്റാലിക് ബ്ലാക്ക് പതിപ്പിന് ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ നൽകിയിരിക്കുന്നത് ബൈക്കിന് കൂടുതൽ പ്രീമിയം ലുക്കും ശക്തമായ റോഡ് പ്രസൻസും നൽകുന്നു. ശക്തമായ ഫ്യൂവൽ ടാങ്ക് ഡിസൈൻ, ലളിതമായ ബോഡി വർക്ക്, റെട്രോ സ്റ്റൈൽ ഡിസൈൻ എന്നിവ ഈ പുതിയ നിറത്തിലൂടെ കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു.

ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും അടിസ്ഥാനമാക്കി യമഹ പുതുമകൾ അവതരിപ്പിക്കുകയാണെന്നും എക്സ്എസ്ആർ 155 മോഡലിന് ഇന്ത്യയിൽ ലഭിച്ച മികച്ച സ്വീകരണത്തെ തുടർന്നാണ് കറുപ്പ് വേരിയന്റ് അവതരിപ്പിച്ചതെന്നും ലോഞ്ചിനെ കുറിച്ച് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹാജിമേ അയോട്ട പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിച്ച എക്സ്എസ്ആർ 155 ഇന്ത്യയിലെ റൈഡർമാരിൽ നല്ല സ്വീകാര്യത നേടിയിട്ടുണ്ട്. റെട്രോ സ്റ്റൈലും സ്പോർട്ടി പ്രകടനവും ചേർന്ന മോഡലായതിനാൽ മോട്ടോർസൈക്കിൾ പ്രേമികളുടെ പ്രിയ മോഡലായി ഇത് മാറിയിട്ടുണ്ട്.

155സിസി ലിക്വിഡ്കൂൾഡ്, 4വാൽവ് എഞ്ചിനോടുകൂടിയ ഈ ബൈക്കിൽ വേരിയബിൾ വാൽവ് ആക്ച്ചുവേഷൻ (വിവിഎ) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 13.5 കിലോവാട്ട് പവറും 14.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ ഡെൽടാബോക്സ് ഫ്രെയിം, അലുമിനിയം സ്വിംഗ് ആം, യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, മോണോക്രോസ് റിയർ സസ്പെൻഷൻ, 6സ്പീഡ് ഗിയർബോക്സ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡ്യുവൽചാനൽ എബിഎസും ട്രാക്ഷൻ കൺട്രോൾ സിസ്റ്റംയും ഈ മോഡലിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.