Sections

കൂറ്റൻപാറ ഇക്കോടൂറിസം പദ്ധതിക്ക് ഏഴ് കോടി രൂപയുടെ അനുമതി

Sunday, Nov 09, 2025
Reported By Admin
Kerala Govt Allocates ₹7 Crore for Kootanpara Eco-Tourism

മലപ്പുറം: വണ്ടൂർ നിയമസഭാ മണ്ഡലത്തിലെ തിരുവാലി നടുവത്ത് കൂറ്റൻപാറ ഇക്കോടൂറിസം പദ്ധതിയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. കേരളത്തിലെ ഇക്കോടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്നതാണ് നവകേരള സദസ് നിർദ്ദേശിച്ച ഈ പദ്ധതി.

സംസ്ഥാനത്തെ ഇക്കോടൂറിസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിനും പ്രാദേശിയ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ പ്രയോജനങ്ങൾ ലഭിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

മലപ്പുറം ജില്ലയിൽ ഏറെ വിനോദസഞ്ചാര സാധ്യതകളുണ്ടെങ്കിലും അവ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ പദ്ധതി നടപ്പാകുന്നതോടെ കൂറ്റൻപാറയും പരിസര പ്രദേശങ്ങളും കൂടുതൽ ശ്രദ്ധ നേടുകയും പ്രകൃതിയിലും സാഹസികകതയിലും തത്പരരായ ധാരാളം ടൂറിസ്റ്റുകൾ ഇവിടേയ്ക്ക് ആകൃഷ്ടരാകുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സൈറ്റ് ഡെലവപ്മെന്റ്, ലാൻഡ്സ്കേപ്പിംഗ്, ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കൽ, ടോയ്ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം, ഫുഡ് കോർട്ട്, സെക്യൂരിറ്റി ക്യാബിൻ, ജിയോഡെസിക് ടെന്റുകൾ, സിപ്പ് ലൈൻ, കുട്ടികളുടെ പാർക്ക് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ.

ടൂറിസം വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് സാങ്ക്ഷൻ കമ്മിറ്റിയാണ് പദ്ധതി നിർദ്ദേശം വിശദമായി പരിശോധിച്ച് അംഗീകരിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.