Sections

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

Monday, Mar 02, 2026
Reported By Admin
Munderi Kadavu Eco Tourism Project Inaugurated

മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.

ജില്ലയിലെ പ്രധാന പക്ഷി സങ്കേതമായ മുണ്ടേരിക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സൗന്ദര്യവത്കരണം, നിലവിലുള്ള പ്രവേശന കവാടത്തിന്റെ നവീകരണം, ലാൻഡ്സ്കേപ്പിംഗ് പ്രവർത്തനങ്ങൾ, മാർഗസൂചിക ബോർഡുകൾ സ്ഥാപിക്കൽ, അടിസ്ഥാന സൗകര്യങ്ങളായ ടോയ്ലറ്റ് ബ്ലോക്ക്, പക്ഷിനിരീക്ഷണ ഗോപുരം, ബേർഡ് ഡെൻ, ടിക്കറ്റ് കൗണ്ടർ, ബണ്ട് റോഡിന്റെറെ ഇരുവശങ്ങളിലും അവന്യൂ പ്ലാൻന്റിംഗ്, എന്നിവയാണ് നടപ്പിലാക്കിയത്.
ഇക്കോടൂറിസം കേന്ദ്ര വികസനത്തിനായി മൊത്തം 73.50 ലക്ഷം രൂപയാണ് അനുവദിച്ചത്. 29 ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

സർക്കാർ സ്ഥാപനമായ തെന്മല ഇക്കോടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേനയാണ് മുണ്ടേരി ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ റസീന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹാരിസ് പടന്നോട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി കെ സനേഷ്, വാർഡ് അംഗം പി കെ അബ്ദുൾസലാം, ചെയർമാൻ സി പി മുരളി, ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം പത്മനാഭൻ,കെ ബാബുരാജ്, മുണ്ടേരി ഗംഗാധരൻ, പി രാമകൃഷ്ണൻ, പി.സി അഹമ്മദ് കുട്ടി, കെ.പി പ്രശാന്ത്, പി.കെ രാഘവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.