Sections

നെപ്പോളിയൻ ഹിലിന്റെ തിങ്ക് ആൻഡ് ഗ്രോ റിച്ചിൽ പറയുന്ന ബിസിനസിൽ വിജയം നേടാൻ പാലിക്കേണ്ട 13 സ്റ്റെപ്പുകൾ

Tuesday, Aug 15, 2023
Reported By Soumya
Napoleon Hill

ബിസിനസ്സുകാരുടെ ബൈബിളായി പറയുന്ന പുസ്തകമാണ് നെപ്പോളിയൻ ഹിൽസ് എഴുതിയ തിങ്ക് ആൻഡ് ഗ്രോ റിച്ച്. പ്രശസ്തരായ 500 ൽ അധികം വിജയികളായ വ്യക്തികളെക്കുറിച്ച് 20 വർഷത്തോളം നിരീക്ഷിച്ച് അവരുടെ വിജയരഹസ്യങ്ങളെക്കുറിച്ച് ഗവേഷണ നടത്തി തയ്യാറാക്കിയതാണ് നെപ്പോളിയൻ ഹിൽസിന്റെ തിങ്ക് ആൻഡ് ഗ്രോ റിച്ച് എന്ന പുസ്തകം. ഈ പുസ്തകം ഒരു ബിസിനസുകാരൻ നിർബന്ധമായും വായിച്ചിരിക്കണം. വിജയത്തിലേക്കുളള 13 സ്റ്റെപ്പുകളെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അത് ഏതൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.

  • വിജയത്തിനായി ആദ്യം വേണ്ടത് വ്യക്തമായ ലക്ഷ്യമുണ്ടാവുകയെന്നതാണ്. വിജയം നേടണമെങ്കിൽ നിങ്ങൾക്ക് നിങ്ങളുടേതായ വ്യക്തമായ ലക്ഷ്യം ഉണ്ടാകണം. ആ ലക്ഷ്യത്തിൽ പരിപൂർണ്ണ ശ്രദ്ധ കൊടുക്കണം. ലക്ഷ്യം കണ്ടെത്തി കഴിഞ്ഞാൽ അത് നേടാനുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കണം. ഒരുപക്ഷേ ഈ പദ്ധതി പെർഫെക്റ്റ് അല്ലെങ്കിലും അതിനു വേണ്ടി നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കണം, എന്നാണ് അദ്ദേഹം പറയുന്നത്.
  • മറ്റുള്ളവരോട് സമാധാനപൂർവ്വം ഇടപെടുക. ഓരോരുതർക്കം ഊർജ്ജം അമൂല്യമായി ഉണ്ട് അത് വെറുതെ വഴക്കിട്ട് തീർക്കരുത്. ആ ഊർജ്ജത്തെ നങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുക.
  • നിങ്ങളുടെ പ്രവർത്തന പദ്ധതിയിൽ വിശ്വസിക്കുക. നിങ്ങളുടെ പദ്ധതിയിൽ ആദ്യം വിശ്വാസം അർപ്പിക്കേണ്ടത് നിങ്ങളാണ് ഇല്ലെങ്കിൽ മറ്റാരുമത് വിശ്വസിക്കണമെന്നില്ല.
  • നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടിയുള്ള അറിവുകൾ, വ്യക്തിപരമായ അനുഭവങ്ങളും, നിരീക്ഷണങ്ങളും നടത്തി അറിവ് നിങ്ങൾ നേടണം.
  • ഭാവന ഉണ്ടാക്കുക. നിങ്ങൾക്കൊരു വ്യക്തമായ ഭാവനയുണ്ടാകണം. ഈ ലോകത്തിലെ ഏതൊരു കണ്ടുപിടിത്തവും അതിന്റെ ഉപജ്ഞാതാവിന്റെ ഭാവന കൊണ്ട് ഉണ്ടായതാണ്.
  • നിങ്ങൾക്ക് കിട്ടിയ ഇത്രയും കഴിവുകൾ വച്ച് ഒരു ആസൂത്രണം നടത്തുക. നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു പ്ലാൻ തയ്യാറാക്കി പ്രവർത്തിക്കുക.
  • നീട്ടി വയ്ക്കുക എന്ന പ്രവർത്തി മാറ്റിവെച്ചുകൊണ്ട് എത്രയും പെട്ടന്ന് തീരുമാനമെടുക്കുക.

  • നിങ്ങൾ സ്ഥിരമായി ഉത്സാഹത്തോടുകൂടി ഇരിക്കുക. നിങ്ങളുടെ ഉത്സാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സ്ഥിരോത്സാഹം വേണം.
  • കഴിവുള്ള ഒരു കൂട്ടം ആളുകൾ നിങ്ങൾക്കൊപ്പം വേണം. മാസ്റ്റർ മൈൻഡ് സംഘം എന്നാണ് അവരെ അദ്ദേഹം പറയുന്നത്. അങ്ങനെ ഒരു പ്രേരക ശക്തി നിങ്ങൾക്കൊപ്പം ഉണ്ടാകണം.
  • നിങ്ങളുടെ ലൈംഗിക ശക്തി പരിവർത്തനം ചെയ്തു ലക്ഷ്യങ്ങൾക്ക് വേണ്ടി മാറ്റണം. ഒരുപാട് വിജയിച്ച ആളുകൾ അത്തരത്തിൽ മാറ്റം വരുത്തിയതായി അദ്ദേഹം പറയുന്നുണ്ട്.
  • ഉപബോധമനസിന്റെ ശക്തിയെ നങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക. ഉപബോധ മനസ്സിന്റെ ശക്തി ഉപയോഗിക്കുകയാണെങ്കിൽ ലോ ഓഫ് അട്രാക്ഷൻ പോലുള്ള കാര്യങ്ങളിൽ കൂടി നിങ്ങളുടെ ലക്ഷ്യങ്ങൾ സാധിക്കാൻ കഴിയും.
  • നിങ്ങളുടെ ബുദ്ധി കണ്ടെത്തി അതിനെ ഡെവലപ്പ് ചെയ്ത് ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക.
  • ഏറ്റവും അവസാനത്തെ പോയിന്റ് ആയി അദ്ദേഹം പറയുന്നത് നിങ്ങളുടെ ആറാമിദ്രിയത്തെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. നേരത്തെ പറഞ്ഞ ഈ 12 സ്റ്റെപ്പുകളും ശീലിച്ച ഒരാൾക്ക് മാത്രമേ ആറാമിന്ദ്രിയം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ഒരു സ്റ്റേജിലേക്ക് എത്തിക്കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്.

വിജയിച്ച 500 ബിസിനസുകാർക്കും ഈയൊരു കഴിവുള്ളതായി അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച പുസ്തകം ആയിട്ടാണ് തിങ്ക് ആൻഡ് ഗ്രോറിനെകുറിച്ച് അറിയപ്പെടുന്നത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.