Sections

ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള കഥകളും ഉപഭോക്താക്കളുടെ അനുഭവങ്ങളും ഉപയോഗിച്ച് എങ്ങനെ വിൽപ്പന വർദ്ധിപ്പിക്കാം

Sunday, Nov 09, 2025
Reported By Soumya
Boost Sales Using Product Stories and Customer Experiences

സെയിൽസ്മാൻമാർക്ക് സെയിൽസിനെക്കുറിച്ച് അവതരിപ്പിക്കുമ്പോൾ ആകർഷകരമായ രീതിയിൽ അവരുടെ പ്രോഡക്റ്റിനെ കുറിച്ച് കഥകൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ സെയിൽസ് ക്ലോസിലേക്ക് വളരെ വേഗത്തിൽ എത്തിക്കാൻ സാധിക്കും. നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് നല്ല കഥകൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് പറയുക. നിങ്ങളുടെ പ്രോഡക്റ്റിന്റെ ഗുണങ്ങൾ അതുകൊണ്ട് കസ്റ്റമറിന് ഉണ്ടാകുന്ന നേട്ടങ്ങൾ ഇങ്ങനെ നിരവധി കാര്യങ്ങൾ കസ്റ്റമറിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് നല്ല കഥകൾ, സത്യസന്ധമായ അനുഭവ കഥകൾ എന്നിവ പറയാൻ കഴിഞ്ഞാൽ അത് സെയിൽസിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. സെയിൽസിന് പറയാൻ പറ്റുന്ന കഥകളെ കുറിച്ചുള്ള ചില മോഡലുകളാണ് പറയുന്നത്.

  • തന്നെ കുറിച്ചുള്ള കഥകൾ വേണമെങ്കിൽ സെയിൽസ്മാന് പറയാം. അതിശയോക്തിയില്ലാതെ അവതരിപ്പിക്കണം. നിങ്ങളാരാണ്, എവിടെനിന്നാണ് വരുന്നത്, മറ്റു ബിസിനസുകാരെ നിങ്ങൾ എങ്ങനെയൊക്കെ സഹായിച്ചിട്ടുണ്ട്, നിങ്ങൾക്ക് പരിചയമുള്ള ആൾക്കാർക്ക് ഈ പ്രോഡക്റ്റ് കൊണ്ട് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ, അവരെ നിങ്ങൾ എങ്ങനെ സഹായിച്ചിട്ടുണ്ട്, നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ എന്നിവയെ കുറിച്ച് ഒരു കഥ പോലെ പറയുകയാണെങ്കിൽ കസ്റ്റമറിന് ഒരു ട്രസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.
  • നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിച്ചത്കൊണ്ട് കസ്റ്റമറിന് ഉണ്ടായ നേട്ടങ്ങൾ ഒരു കഥ രൂപത്തിൽ വളരെ അതിശയോക്തി ഇല്ലാത്ത രീതിയിൽ സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞാൽ അത് കസ്റ്റമർക്ക് വളരെയധികം ആകർഷണമായി തോന്നാം.
  • നിങ്ങളുടെ പ്രോഡക്റ്റിന്റെ പ്രത്യേകതകൾ ഒരു കഥാരൂപത്തിൽ പറഞ്ഞാൽ നല്ലതായിരിക്കും. ഉദാഹരണമായി നിങ്ങളുടെ പ്രോഡക്റ്റ് ഒരു കാർ ആണെങ്കിൽ ഒരു ആക്സിഡന്റ് ഉണ്ടായ സമയത്ത് എയർബാഗ് അയാളെ രക്ഷപ്പെടുത്തിയത്, യാത്ര ചെയ്യുന്ന സമയത്ത് സൗണ്ട് സിസ്റ്റം വളരെ പെർഫെക്റ്റ് ആയിരുന്നു എന്നുള്ള കാര്യങ്ങൾ, ഒരു മോശമായ റോഡിൽ കൂടെ യാത്ര ചെയ്തപ്പോൾ വളരെ കൺഫർട്ടബിളായി അവർക്ക് തോന്നി എന്ന കാര്യങ്ങളും, പ്രശസ്തനായ വ്യക്തിയുടെ അനുഭവം സത്യസന്ധമായി പറയുകയാണെങ്കിൽ അത് സെയിൽസിൽ വളരെ ഗുണം ചെയ്യും.
  • നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്ന കഥകൾ.
  • ഒരു കസ്റ്റമർക്ക് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിയപ്പോൾ വളരെ അഭിമാനവും അതുപോലെതന്നെ ബഹുമാന മറ്റുള്ളവരിൽ നിന്ന് കിട്ടി എന്ന കാര്യങ്ങൾ പറയാം.
  • മറ്റ് പ്രോഡക്ടുകൾ വാങ്ങുമ്പോൾ കിട്ടുന്നതിനേക്കാൾ ലാഭകരവും, ഗുണങ്ങളും ഞങ്ങളുടെ പ്രോഡക്റ്റ് കൊണ്ട് കസ്റ്റമറിന് ഉണ്ടായി എന്ന കാര്യങ്ങൾ പ്രോഡക്റ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞാൽ അത് വളരെ ഗുണം ചെയ്യും.
  • ങ്ങളുടെ ഉൽപ്പന്നം വാങ്ങുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന സുരക്ഷാ പ്രാധാന്യത്തെക്കുറിച്ച് പറയാം, ഹെൽത്തി ആയിട്ടുള്ള പ്രോഡക്റ്റ് ആണ് ഇത് ഉപയോഗിച്ചപ്പോൾ ഉണ്ടായ ഗുണങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം കസ്റ്റമേഴ്സിന് കിട്ടുന്ന കാര്യങ്ങൾ. വളരെ ഇമോഷണൽ ആയിട്ടുള്ള ഓരോരുത്തർക്കും അനുയോജ്യമായ തരത്തിലുള്ള കഥകൾ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് സെയിൽസ് നടത്താൻ കഴിയും.

നിങ്ങളുടെ പ്രോഡക്റ്റിന് അനുയോജ്യമായ കഥകൾ പറയുകയാണെങ്കിൽ അത് നിങ്ങളുടെ സെയിൽസിന് വളരെ ഗുണം ചെയ്യും



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.