Sections

സെയിൽസ് വില്പന മാത്രമല്ല — വിശ്വാസവും ബന്ധവും നിർമ്മിക്കുന്ന ഒരു പ്രക്രിയ

Friday, Dec 19, 2025
Reported By Soumya S
Sales Is About Building Relationships, Not Just Selling

സെയിൽസ് എന്നത് വില്പന മാത്രമല്ല ഒരു ബന്ധം നിർമ്മിക്കുന്ന പ്രക്രിയയാണ്. ഒരു ഉൽപ്പന്നം അല്ലെങ്കിൽ സേവനം കസ്റ്റമർ വാങ്ങാൻ തയ്യാറാകുന്ന മനസ്സിന്റെ യാത്രയാണ് സെയിൽസ്. കസ്റ്റമർ നിങ്ങളെ വിശ്വസിച്ചാൽ നിങ്ങളുടെ സെയിൽസ് സ്വാഭാവികമായി നടക്കും.

  • കസ്റ്റമറെ മനസ്സിലാക്കുക നിങ്ങൾ സംസാരിക്കുന്നതിന് മുൻപ് കസ്റ്റമർ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കണം.
  • ഉൽപ്പന്നം അല്ല, പരിഹാരമാണ് വിൽക്കേണ്ടത്. കസ്റ്റമർ ചോദിക്കുന്നത് ഉൽപ്പന്നമല്ല അവർക്കുള്ള പ്രശ്നത്തിന് പരിഹാരമാണ്.
  • വിശ്വാസമാണ് സെയിൽസിന്റെ അടിസ്ഥാനം. ഒറ്റത്തവണ സെയിൽസ് വേണമെങ്കിൽ കള്ളം പറഞ്ഞാലും മതി.ലൈഫ് ടൈം കസ്റ്റമർ വേണമെങ്കിൽ സത്യം മാത്രം പറഞ്ഞ് കസ്റ്റമരിന്റെ വിശ്വാസം നേടുക.
  • 'ഇല്ല' എന്നത് അവസാനം അല്ല കസ്റ്റമർ ''ഇല്ല'' എന്ന് പറഞ്ഞാൽ അത് ഇപ്പോൾ അല്ല എന്നർത്ഥമാണ്. നിരാശപ്പെടരുത് ഫോളോ-അപ്പ് ചെയ്യുക.
  • ഫോളോ-അപ്പ് സെയിൽസിന്റെ രാജാവാണ്. പല സെയിൽസുകളും നടക്കാത്തത് ഫോളോ-അപ്പ് ഇല്ലാത്തത് കൊണ്ടാണ്.
  • ആൾക്കാർ തീരുമാനം എടുക്കുന്നത് വികാരത്തിലൂടെയാണ്, പിന്നീട് അതിനെ ലോജിക് കൊണ്ട് ന്യായീകരിക്കും. കഥകൾ പറയൂ മറ്റ് കസ്റ്റമറുടെ അനുഭവങ്ങൾ അവരുമായി പങ്ക്വയ്ക്കു.
  • ഒരു സെയിൽസ് കഴിഞ്ഞാലും കസ്റ്റമറുമായുള്ള ബന്ധം അവസാനിപ്പിക്കരുത്. ഇന്നത്തെ കസ്റ്റമർ നാളെയുടെ റഫറൽ ആണ്.
  • ആദ്യം കേൾക്കുക, പിന്നെ സംസാരിക്കുക 70% കേൾക്കുക 30% സംസാരിക്കുക മികച്ച സെയിൽസ് ഇവിടെ നിന്നാണ് തുടങ്ങുന്നത്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.