Sections

ലോജിക്കൽ മൈൻഡ് vs ഇമോഷണൽ മൈൻഡ്: കസ്റ്റമർ വാങ്ങൽ തീരുമാനത്തിന്റെ മനശ്ശാസ്ത്രം

Sunday, Dec 14, 2025
Reported By Soumya S
Logical vs Emotional Mind: How Customers Decide to Buy

പ്രോഡക്റ്റ് വാങ്ങാൻ വേണ്ടി ഏതൊരാൾ പോകുന്ന സമയത്തും രണ്ടുതരം മൈൻഡ് ഉണ്ടാകാറുണ്ട്. ഒന്ന്, ലോജിക്കൽ മൈൻഡ്. മറ്റൊന്ന് ഇമോഷണൽ മൈൻഡ്.

ലോജിക്കൽ മൈൻഡ് കൊണ്ട് നമ്മൾ പ്രോഡക്റ്റ് വാങ്ങാൻ ശ്രമിക്കുമ്പോൾ: ഈ പ്രോഡക്റ്റ് എനിക്ക് ആവശ്യമുണ്ടോ? എനിക്ക് ഇത് വർത്ത് ആകുമോ? ഇത് നല്ല പ്രോഡക്റ്റ് ആകുമോ? എന്നുള്ള ചിന്ത സ്വാഭാവികമായിട്ടും ഉണ്ടാകും. ഈ സമയത്ത് പ്രോഡക്റ്റ് വാങ്ങാൻ വേണ്ടി വലിയ താൽപ്പര്യം കാണിക്കാറില്ല എന്നുള്ളതാണ് സത്യം. അതേസമയം ലോജിക്കലായി ചിന്തിച്ചുകൊണ്ട് ഇത് വേണമോ വേണ്ടയോ എന്നുള്ള ഒരു കൺഫ്യൂഷൻ ഉണ്ടാകും.

രണ്ടാമത്തേത് ഇമോഷണൽ മൈൻഡ്. ചിലർ ഒരു പ്രോഡക്റ്റ് വാങ്ങുന്ന സമയത്ത് ഒരു ഇമോഷൻ വെച്ചുകൊണ്ട് പ്രോഡക്റ്റ് വാങ്ങാറുണ്ട്. ഉദാഹരണമായിട്ട് മക്കൾ പറയുന്ന ഒരു സാധനം വാങ്ങണം എന്നുണ്ടെങ്കിൽ സ്വാഭാവികമായിട്ടും നമ്മൾ മക്കൾക്ക് വേണ്ടിയിട്ട് പ്രോഡക്റ്റ് വാങ്ങാൻ പോവുകയാണ്. ആ സമയത്ത് ലോജിക്കൽ കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. അവരുടെ സംതൃപ്തി മാത്രമായിരിക്കും നമ്മുടെ ലക്ഷ്യം. ഇതേപോലെ ഭാര്യ പറയുമ്പോഴോ, അമ്മ പറയുമ്പോഴോ ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. ഈ സമയത്ത് ഏതൊരു വ്യക്തിയും ലോജിക്കൽ മൈൻഡ് മാറ്റി വെച്ചുകൊണ്ട് ഇമോഷണൽ ആയിട്ട് മാത്രമാണ് ചിന്തിക്കാറുള്ളത്.

ശരിക്കും ബിസിനസ്സുകാർ വളരെയധികം ശ്രദ്ധിക്കേണ്ട, ചിന്തിക്കേണ്ട ഒരു കാര്യമാണ് ഇത്. നിങ്ങൾ നിങ്ങളുടെ കസ്റ്റമറിന്റേത് ലോജിക്കൽ മൈൻഡ് ആണോ ഇമോഷണൽ മൈൻഡ് ആണോ എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതിനനുസരിച്ച് അവതരിപ്പിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ പ്രോഡക്റ്റ് സുഖമായിട്ട് വിൽപ്പന ചെയ്യാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.