Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; 1,15,800 രൂപയിൽ തുടരുന്നു

Tuesday, Feb 10, 2026
Reported By Admin
Kerala Gold Price Remains Unchanged Today

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന 1,15,800 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,475 രൂപയിലും തുടരുന്നു.

ഇന്നലെ രാവിലെ സ്വർണവില 1,640 രൂപ വർധിച്ച് 1,16,480 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ 680 രൂപ ഇടിയുകയും 1,15,800 രൂപയിലേക്ക് വില താഴുകയുമായിരുന്നു.

ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിറ്റേന്ന് വില കുത്തനെ ഇടിയുകയും 1,07,920 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിലായി വില വീണ്ടും കുതിക്കുകയും ഫെബ്രുവരി 4ന് വീണ്ടും 1,16,920 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടർന്ന് പോരുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.