Sections

യൂറോഗ്രിപ്പ് ടയേഴ്സിന്റെ എക്സ്ക്ലൂസീവ് റീട്ടെയിൽ ഔട്ട്ലെറ്റ് ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു

Tuesday, Feb 10, 2026
Reported By Admin
Eurogrip Tyres Opens 12th Signature Store in Alappuzha

ആലപ്പുഴ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ് ടയേഴ്സിന്റെ 12-ാമത് ബ്രാൻഡഡ് സിഗ്നേച്ചർ സ്റ്റോർ ആലപ്പുഴ അവലൂക്കുന്ന് പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ചില്ലറ വിപണന ശൃംഖല ശക്തമാക്കുന്നതിനും ദേശീയ വിപണി വിപുലീകരണത്തിനുമുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണിത്.

ആലപ്പുഴയിലെ പുതിയ സ്റ്റോറിലൂടെ കേരളത്തിലെ കരുത്തുറ്റ ഇരുചക്ര വാഹന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ആഫ്റ്റർ മാർക്കറ്റ് സേവന വിപണിയിൽ സ്ഥിരതയാർന്ന വളർച്ച കൈവരിക്കാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത് യൂറോഗ്രിപ്പ് പ്രതിനിധികളും ബിസിനസ് പങ്കാളികളും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം.

ചടങ്ങിൽ സംസാരിച്ച ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി കെ രവി പറഞ്ഞു: 'തന്ത്രപരമായ പ്രാധാന്യവും വിപണന സാധ്യതകളും പരിഗണിക്കുമ്പോൾ യൂറോഗ്രിപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് കേരളം. ഗുണമേന്മയുള്ള വാഹന സേവനങ്ങൾക്കായി സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആവശ്യം ഞങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. ഉപഭോക്താക്കളിലേക്ക് ബ്രാൻഡിനെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. ഇന്ത്യയിലുടനീളമുള്ള യൂറോഗ്രിപ്പിന്റെ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ ടയറുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വിദഗ്ധവും മികച്ചതുമായ സേവനങ്ങൾ ഉറപ്പാക്കുന്നു.'

സ്കൂട്ടറുകൾ, കമ്മ്യൂട്ടർ ബൈക്കുകൾ, മിഡ്-റേഞ്ച് പെർഫോമൻസ് ബൈക്കുകൾ, അഡ്വഞ്ചർ ടൂറിംഗ് ബൈക്കുകൾ, സൂപ്പർ ബൈക്കുകൾ തുടങ്ങി വിവിധയിനം വാഹനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ, വ്യത്യസ്ത വലുപ്പത്തിലും മോഡലുകളിലുമുള്ള ടയറുകളുടെയും ട്യൂബുകളുടെയും വിപുലമായ ശേഖരമാണ് ഈ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.

ടയർ ഫിറ്റിംഗ്, ടയർ കെയർ & പങ്ചർ റിപ്പയർ, എയർ പ്രഷർ പരിശോധനകൾ, ലൂബ്രിക്കന്റ് - എൻജിൻ ഓയിൽ മാറ്റം തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ടയർ വാറന്റിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സ്റ്റോറിലൂടെ ലഭ്യമാണ്.

കഴിഞ്ഞ ആഴ്ച സേവനം ആരംഭിച്ച ഡൽഹിയിലെ സ്റ്റോറിന് പുറമെ ചെന്നൈ, മൈസൂരു, അഹമ്മദാബാദ്, പട്ന, ഫറൂഖാബാദ്, ഹൈദരാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലും യൂറോഗ്രിപ്പിന് റീട്ടെയിൽ എക്സ്പീരിയൻസ് സ്റ്റോറുകളുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.