Sections

പിഎൻബി സോൾജർതോൺ 2026 പ്രഖ്യാപിച്ചു

Tuesday, Feb 10, 2026
Reported By Admin
PNB Announces Soldierathon 2026 Half Marathon

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), തങ്ങളുടെ 132-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി 'പിഎൻബി സോൾജർതോൺ 2026' പ്രഖ്യാപിച്ചു. ദ്വാരകയിലെ പിഎൻബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന പ്രീ-ലോഞ്ച് ചടങ്ങോടെയാണ് രണ്ടാം പതിപ്പായ ഈ ഹാഫ് മാരത്തോണിന്റെ ഔദ്യോഗിക തുടക്കം.

ഇന്ത്യൻ സായുധസേനയെ ആദരിക്കുകയും ആരോഗ്യവും ഫിറ്റ്നസും ദേശീയ അഭിമാനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 'റൺ വിത്ത് സോൾജിയേർസ്, റൺ ഫോർ സോൾജിയേർസ്' എന്ന ആശയത്തിലാണ് സോൾജർതോൺ 2026 സംഘടിപ്പിക്കുന്നത്. 2026 ഏപ്രിൽ 5-നാണ് മത്സരം.

ഇന്ത്യൻ ആർമിയുടെ മുൻ സ്പെഷ്യൽ ഫോഴ്സ് ഓഫീസറും ലിംകാ ബുക്ക് റെക്കോർഡ് ജേതാവുമായ മേജർ ഡോ. സുരേന്ദ്ര പൂനിയ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പിഎൻബി എംഡി & സിഇഒ അശോക് ചന്ദ്ര, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർ, സൈനിക-വെറ്ററൻ സമൂഹ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സോൾജർതോൺ 2026-ന്റെ ഔദ്യോഗിക നാമം, തീം, ടി-ഷർട്ട്, മെഡൽ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. പിഎൻബി ഹാഫ് മാരത്തോൺ 2025-ന്റെ ഹൈലൈറ്റുകൾ അടങ്ങിയ ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.