Sections

നിലവിലുള്ള കസ്റ്റമറിലൂടെ ലാഭം വളർത്താം | റിപീറ്റ് സെയിൽ ബിസിനസിൽ എത്രത്തോളം പ്രധാനമാണ്?

Thursday, Dec 25, 2025
Reported By Soumya
Repeat Sales Strategy: How to Retain Customers for Growth

നിലവിലുള്ള കസ്റ്റമറെ വീണ്ടും വീണ്ടും നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ ഓരോ ബിസിനസ്സിലും നിർബന്ധമായും ഉൾക്കൊള്ളിക്കേണ്ടതാണ്. കാരണം, പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനെക്കാൾ എളുപ്പവും ലാഭകരവും നിലവിലുള്ള കസ്റ്റമറെ നിലനിർത്തുന്നതാണ്. കസ്റ്റമർ വീണ്ടും വീണ്ടും പ്രോഡക്റ്റുകൾ വാങ്ങുമ്പോളാഴ് ബിസിനസിന് സ്ഥിരമായ വരുമാനവും വളർച്ചയും ഉണ്ടാകുന്നത്.

ഒരു കസ്റ്റമർ നിങ്ങളുടെ പ്രോഡക്ട് വാങ്ങിയതിന് ശേഷം അവരുമായി ബന്ധം അവസാനിപ്പിക്കരുത്. മികച്ച സെയിൽസ് തന്ത്രങ്ങൾ ഉപയോഗിച്ച്, വിശ്വാസം ഉണ്ടാക്കുന്ന കമ്മ്യൂണിക്കേഷനും അനുഭവങ്ങളും നൽകിയാണ് അവരെ വീണ്ടും വീണ്ടും വരുത്തേണ്ടത്. അതിനായി വ്യക്തമായ ഒരു റീപ്പീറ്റഡ് സെയിൽസ് സ്ട്രാറ്റജി ഓരോ ബിസിനസ്സിനും അനിവാര്യമാണ്.

ഈ സ്ട്രാറ്റജിയുടെ അടിസ്ഥാനം പ്രോഡക്റ്റിന്റെ ക്വാളിറ്റിയും കസ്റ്റമർ സപ്പോർട്ടുമാണ്. കസ്റ്റമറുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതും, അവർക്ക് ആവശ്യമായ വാല്യൂ തുടർച്ചയായി നൽകുന്നതും ദീർഘകാല ബന്ധത്തിന് വഴിയൊരുക്കുന്നു. നല്ല പ്രോഡക്റ്റും മികച്ച സപ്പോർട്ടും ഒരുമിച്ചുണ്ടാകുമ്പോഴാണ് കസ്റ്റമർ ലോയൽട്ടി വളരുന്നത്.

പലരും ബിസിനസിനെ ഒരു പൂ കൃഷിപോലെ കാണുന്നുണ്ട്-ഒരിക്കൽ നട്ടാൽ പിന്നെ സ്വയം വിളവുണ്ടാകുമെന്ന് കരുതുന്നു. പക്ഷേ ബിസിനസ് അങ്ങനെയല്ല. നിരന്തരം ശ്രദ്ധയും പരിചരണവും നൽകിയാൽ മാത്രമാണ് അത് വളരുകയും ഫലം നൽകുകയും ചെയ്യുക.

അതുകൊണ്ട് നിലവിലുള്ള കസ്റ്റമറെ കേന്ദ്രമാക്കി, അവരെ വീണ്ടും വീണ്ടും നിങ്ങളുടെ ഷോപ്പിലേക്കോ ബ്രാൻഡിലേക്കോ കൊണ്ടുവരാനുള്ള വ്യക്തമായ സ്ട്രാറ്റജി തയ്യാറാക്കണം. കസ്റ്റമർ വീണ്ടും വീണ്ടും വരുമ്പോൾ മാത്രമാണ് സ്ഥിരമായ ലാഭവും ശക്തമായ ബിസിനസും നിർമ്മിക്കാൻ കഴിയുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.