Sections

സ്‌കിപ്പറിന് രണ്ടാം പാദ അറ്റാദായത്തിൽ 32% വളർച്ച

Saturday, Nov 08, 2025
Reported By Admin
Skipper Limited Reports Strong Q2 FY2026 Results

ന്യൂഡൽഹി: മുൻനിര പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി&ഡി) കമ്പനിയായ സ്കിപ്പർ ലിമിറ്റഡ്, 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ അറ്റാദായം 449 മില്യൺ രൂപ ആയി ഉയർന്നു.

കമ്പനിയുടെ വരുമാനം 14% വാർഷിക വളർച്ചയോടെ 12,618 മില്യൺ രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി.1,307 മില്യൺ രൂപയാണ് ഈ പാദത്തിലെ ഇബിഐടിഡിഎ.

രണ്ടാം പാദത്തിൽ 12,430 മില്യൺ രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. പിജിസിഐഎല്ലിൽ നിന്നുള്ള 765 കിലോവാട്ട് ട്രാൻസ്മിഷൻ ലൈൻ പ്രോജക്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 88,204 മില്യൺ രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. അടുത്ത 18 മുതൽ 24 മാസം വരെ ശക്തമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ശരൺ ബൻസാൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.