Sections

ടാറ്റ പവർ  ഈസി ഹോം ഓട്ടോമേഷൻ സൊല്യൂഷൻസ് അവതരിപ്പിച്ചു

Saturday, Jan 10, 2026
Reported By Admin
Tata Power Launches Easy Home Solutions in Kerala

ഇനി സുരക്ഷിതവും സുസ്ഥിരവുമായ സ്മാർട്ട് ജീവിതം

  • സ്മാർട്ട് സോക്കറ്റുകൾ, ടച്ച്-പാനൽ സ്വിച്ചുകൾ, റെട്രോഫിറ്റബിൾ കൺവെർട്ടറുകൾ, മോഷൻ സെൻസറുകൾ, ലൈറ്റിംഗ്, ക്ലൈമറ്റ്, സെക്യൂരിറ്റി എന്നിവയ്ക്കുള്ള സ്മാർട്ട് കൺട്രോളുകൾ എന്നിവ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിപുലമായ ശ്രേണി
  • തത്സമയ ഊർജ്ജ നിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓവർലോഡ് പ്രൊട്ടക്ഷൻ, ഓഫ്ലൈൻ ഫങ്ഷണാലിറ്റി എന്നിവ സാധ്യമാക്കി, വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സംയോജിത വൈദ്യുത കമ്പനികളിൽ ഒന്നായ ടാറ്റ പവർ തങ്ങളുടെ അത്യാധുനിക ഹോം ഓട്ടോമേഷൻ സൊല്യൂഷൻസ് ആയ 'ടാറ്റാ പവർ ഈസി ഹോം സൊല്യൂഷൻസ്' കേരളത്തിൽ അവതരിപ്പിച്ചു. സ്മാർട്ട് ലിവിംഗ്, കണക്റ്റഡ് ലൈഫ്സ്റ്റൈലുകൾ, വികസിച്ചുവരുന്ന സാങ്കേതികവിദ്യയ്ക്ക് അനുസരിച്ചുള്ള വീടുകൾ എന്നിവയെ കുറിച്ചുള്ള ടാറ്റ പവറിൻറെ കാഴ്ചപ്പാടിനെ വിപുലീകരിക്കുന്ന ഉത്പന്നങ്ങളാണ് ഈസി ഹോം സൊല്യൂഷൻസ് നിരയിലുള്ളത്.

ഇൻറലിജൻറ് ഓട്ടോമേഷനിലൂടെ ലാളിത്യം, ആശ്വാസം, സൗകര്യം, നിയന്ത്രണം എന്നിവ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ആപ്പ്-എനേബിൾഡ് സ്മാർട്ട് ഹോം സൊല്യൂഷനുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റ പവർ അവതരിപ്പിക്കുന്നത്.

ടാറ്റ പവർ ഈസി ഹോം പോർട്ട്ഫോളിയോ അഡ്വാൻസ്ഡ് സ്മാർട്ട് സാങ്കേതികവിദ്യകളും മെച്ചപ്പെട്ട സുരക്ഷയും സംയോജിപ്പിച്ച് സുരക്ഷിത ജീവിതത്തിൻറെ അന്തരീക്ഷം സൃഷ്ടിക്കുന്നു. തത്സമയ ഊർജ്ജ നിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓഫ്ലൈൻ ഫങ്ഷണാലിറ്റി, ഓവർലോഡ് പ്രൊട്ടക്ഷൻ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളെ വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യാനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും തടസ്സമില്ലാത്ത ജീവിതാനുഭവം ആസ്വദിക്കാനും കാർബൺ ഫൂട്ട്പ്രിൻറ് കുറയ്ക്കാനും സഹായിക്കുന്നു.

ഈ ഉത്പന്നങ്ങളിലെ 'ഡിലേ ടൈം', 'പവർ ഓൺ സ്റ്റാറ്റസ്' എന്നീ ഫീച്ചറുകൾ ഏറെ ശ്രദ്ധേയമാണ്. വോൾട്ടേജ് വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ഉപകരണങ്ങൾ കേടുവരാതെ സംരക്ഷിക്കാൻ ഡിലേ ടൈം ഫീച്ചർ സഹായിക്കും. ഒരു ഉപകരണം ആക്ടീവാണോ അല്ലെങ്കിൽ ഐഡിലാണോ എന്ന് തത്സമയം കാണിക്കുന്ന പവർ ഓൺ സ്റ്റാറ്റസ് ഫീച്ചർ അനാവശ്യ ഊർജ്ജ നഷ്ടം ഒഴിവാക്കാനും മൊത്തത്തിലുള്ള ഊർജ്ജ ഒപ്റ്റിമൈസേഷൻ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ സഹായിക്കുന്നു.

ടാറ്റ പവർ ഈസി ഹോം പോർട്ട്ഫോളിയോയിൽ സ്മാർട്ട് സോക്കറ്റുകൾ, ടച്ച്-പാനൽ സ്വിച്ചുകൾ, റെട്രോഫിറ്റബിൾ കൺവെർട്ടറുകൾ, മോഷൻ സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് ആധുനിക വീടുകൾക്കും സമൂഹങ്ങൾക്കും ഏറെ അനുയോജ്യമാണ്. സ്മാർട്ട് ലൈറ്റിംഗ്, സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട് സെക്യൂരിറ്റി എന്നിവയെ പിന്തുണയ്ക്കുന്ന ഈ സൊല്യൂഷനുകൾ ആധുനിക വീടുകൾക്ക് ലാളിത്യവും തടസങ്ങളില്ലാത്ത ജീവിതവും പ്രദാനം ചെയ്യുകയും മെച്ചപ്പെട്ട സൗകര്യവും നിയന്ത്രണവും ഉറപ്പ് നൽകുകയും ചെയ്യുന്നു.

കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ, വർധിച്ചുവരുന്ന നഗരവൽക്കരണം, ഊർജ്ജ കാര്യക്ഷമതയെക്കുറിച്ചുള്ള വർധിച്ച അവബോധം എന്നിവ ഉപയോക്താക്കളെ കൂടുതൽ സ്മാർട്ടും സുസ്ഥിരവുമായ ജീവിത രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കേരളം പുനരുപയോഗ ഊർജ്ജം, ഊർജ്ജ ഒപ്റ്റിമൈസേഷൻ, സാങ്കേതികവിദ്യാ അധിഷ്ഠിത ഹോം അപ്ഗ്രേഡുകൾ എന്നിവയെ കൂടുതലായി സ്വീകരിച്ചുവരുന്നുണ്ട്. ഉപയോക്താക്കൾക്ക് വൈദ്യുതി ഉപഭോഗം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഉതകുന്ന രീതിയിൽ ടാറ്റ പവർ ഈസി ഹോം സൊല്യൂഷൻസ് മികച്ച ഊർജ്ജ പരിപാലന രീതികൾ സ്വീകരിക്കാനും ദൈനംദിന ജീവിതത്തിൽ ആശ്വാസം, സുരക്ഷ, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇന്ത്യയിലുടനീളം സ്മാർട്ട് ഹോം ഓട്ടോമേഷൻ സ്വീകരിക്കുന്നതിനെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടാറ്റ പവർ ഈസി ഹോം 100 സിറ്റീസ്, 1 പർപ്പസ് ഇനിഷ്യേറ്റീവിൻറെ ഭാഗമായാണ് ടാറ്റാ പവർ ഈസി ഹോം സൊല്യൂഷൻസ് അവതരിപ്പിച്ചത്. പ്രധാന മെട്രോകളിലും വളർന്നുവരുന്ന ടയർ-2, ടയർ-3 നഗരങ്ങളിലും ഉപയോക്താക്കൾക്ക് സ്മാർട്ട് ലിവിംഗ് കൈയ്യെത്തി പിടിക്കാവുന്നതും താങ്ങാവുന്നതും പ്രായോഗികവുമാക്കുന്നതിലുമാണ് ടാറ്റ പവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.