- Trending Now:
ചില ആളുകൾ ''സോഷ്യൽ മീഡിയ ഞാൻ ഉപയോഗിക്കാറില്ല'' എന്ന് പറയാറുണ്ട് കേൾക്കുന്നവർക്ക് ഇത് ഒരു വലിയ കാര്യമായി തോന്നാം. എന്നാൽ ബിസിനസ് ചെയ്യുന്ന ഒരാളുടെ കാര്യത്തിൽ അത് ശരിയായ സമീപനം അല്ല. കാരണം ഇന്നത്തെ കസ്റ്റമർ കൂടുതലായി സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്.
നിങ്ങൾ ഒരു ബിസിനസ്സുകാരനാണെങ്കിൽ, നിങ്ങളുടെ പ്രോഡക്റ്റുകളും സേവനങ്ങളും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വീണ്ടും വീണ്ടും കസ്റ്റമറുടെ മുന്നിലെത്തണം. അത് നടക്കാതെ പോയാൽ, നിങ്ങളുടെ ബ്രാൻഡിനെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് ലഭ്യമല്ലാതാകും. സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഇരിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു മികച്ച സ്ട്രാറ്റജി ആയി കണക്കാക്കാൻ കഴിയില്ല.
സോഷ്യൽ മീഡിയയെ ഒരു മോശം അനുഭവമായി അല്ലെങ്കിൽ അനാവശ്യമായ കാര്യമായി കാണേണ്ടതില്ല. അത് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം എന്നതാണ് നമ്മൾ പഠിക്കേണ്ടത്. ശരിയായ കണ്ടെന്റ്, ശരിയായ സന്ദേശം, ശരിയായ സമയം - ഇതൊക്കെ ചേർന്നാൽ സോഷ്യൽ മീഡിയ ഒരു ശക്തമായ ആയുധമായി മാറും.
നിങ്ങളുടെ പ്രോഡക്റ്റിന് വിശ്വാസ്യത (Trust) ഉണ്ടാക്കാൻ സോഷ്യൽ മീഡിയ ഒരു മികച്ച ടൂൾ തന്നെയാണ്. ആളുകൾ നിങ്ങളുടെ പോസ്റ്റുകൾ കാണുകയും, നിങ്ങളെ കേൾക്കുകയും, നിങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്നിടത്ത് വിശ്വാസം സ്വാഭാവികമായി ഉണ്ടാകും.
അനാവശ്യമായ ഈഗോ കാണിച്ച് ''ഇതൊന്നും എനിക്ക് വേണ്ട'' എന്ന് പറയുന്നതിൽ ഒരു കാര്യമുമില്ല. ബിസിനസിന് ഉപകാരപ്പെടുന്ന എല്ലാ ടൂളുകളും തുറന്ന മനസ്സോടെ സ്വീകരിക്കുകയാണ് ഒരു മികച്ച സംരംഭകന്റെ ലക്ഷണം.
അതുകൊണ്ട് തന്നെ, സോഷ്യൽ മീഡിയയെ ബുദ്ധിപൂർവം ഉപയോഗിക്കുക. ആ ടൂൾ നിങ്ങൾക്ക് ശരിയായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ, നിങ്ങളുടെ ബിസിനസിനെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ അത് തീർച്ചയായും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.