Sections

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഫെബ്രുവരി 28 ന് ബ്രിക്-ആർജിസിബി ആക്കുളം കാമ്പസ് സന്ദർശിക്കും

Friday, Feb 27, 2026
Reported By Admin
Jitendra Singh to Visit RGCB on National Science Day

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ (ആർജിസിബി) ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻററിൻറെ (ബ്രിക്) ആക്കുളം കാമ്പസ് സന്ദർശിക്കും.

ആർജിസിബി ആക്കുളം കാമ്പസിലെ അത്യാധുനിക കറൻറ് ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (സിജിഎംപി) കേന്ദ്രത്തിന് അദ്ദേഹം തറക്കല്ലിടും.

ആർജിസിബി യിൽ പണികഴിപ്പിച്ച റീകോമ്പിനൻറ് സെല്ലുകൾക്കും സെൻസറുകൾക്കും വേണ്ടിയുള്ള ദേശീയകേന്ദ്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബയോടെക്നോളജി മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന അത്യാധുനിക കേന്ദ്രമാണിത്.

ഉച്ചയ്ക്ക് 2:00 മുതൽ 3:30 വരെ ബ്രിക്-ആർജിസിബി യുടെ ആക്കുളം കാമ്പസിൽ നടക്കുന്ന ശാസ്ത്ര ദിന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.