Sections

വനിതാ ഫുട്‌ബോളിന് കരുത്തേകി ജോസ് ആലുക്കാസ്; പറപ്പൂർ എഫ്സി വനിതാ ടീമിന് കിറ്റുകളും ജേഴ്സികളും വിതരണം ചെയ്തു

Thursday, Feb 26, 2026
Reported By Admin
Jos Alukkas Supports Women’s Football in Kerala; Kits Distributed to Parappur FC Women’s Premier Lea

കൊച്ചി: കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് പുതിയ ഊർജ്ജം പകർന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ്. പറപ്പൂർ ഫുട്ബോൾ ക്ലബ്ബിന്റെ (പിഎഫ്സി) പുതുതായി രൂപീകരിച്ച വനിതാ പ്രീമിയർ ലീഗ് ടീമിനുള്ള ഫുട്ബോൾ കിറ്റുകളും ജേഴ്സികളും വിതരണം ചെയ്തു. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് കുടുംബാംഗങ്ങളായ സ്മിത വർഗീസ്, റോസ് പോൾ, രേണു ജോൺ എന്നിവർ ചേർന്ന് കിറ്റുകൾ ടീമിന് കൈമാറി.

കായികരംഗത്തെ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം. പതിറ്റാണ്ടുകളായി കേരളത്തിലെ കായിക സംസ്കാരത്തിനൊപ്പം നിൽക്കുന്ന ജോസ് ആലുക്കാസ്, മുൻനിര ടൂർണമെന്റുകൾക്കും യുവതാരങ്ങൾക്കും പിന്തുണ നൽകി വരുന്നുണ്ട്.

ഗ്രാമീണ മേഖലയിലെ 8 മുതൽ 18 വയസ്സുവരെയുള്ള ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പറപ്പൂർ ഫുട്ബോൾ ക്ലബ്ബ് പ്രവർത്തിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.