Sections

ടെക്നോപാർക്കിൽ ഡെവോപ്സ് സാങ്കേതികവിദ്യാ ശില്പശാല ഫെബ്രുവരി 28 ന് ട്രാവൻകൂർ ഹാളിൽ

Friday, Feb 27, 2026
Reported By Admin
DevOps Technical Forum at Technopark on Feb 28

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ കൂട്ടായ്മയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഡെവോപ്സ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ടെക്നിക്കൽ ഫോറം സംഘടിപ്പിക്കുന്നു.

ഡെവോപ്സ് മലയാളം കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ഫെബ്രുവരി 28 ന് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ശില്പശാല.

സോഫ്റ്റ് വെയർ ഡെവലപ്പ്മെൻറും തുടർന്നുള്ള ഓപ്പറേഷനുകളും ഒരുമിച്ചു കൊണ്ടുവരുന്ന സാങ്കേതിക സമീപനമാണ് ഡെവോപ്സ് സാങ്കേതികവിദ്യ.

സോഫ്റ്റ് വെയർ സംബന്ധിച്ച വിന്യാസ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനൊപ്പം സോഫ്റ്റ് വെയർ ഡെവലപ്പറും ഓപ്പറേറ്ററും തമ്മിലുള്ള സഹകരണം, വിപണി സാധ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും.

ടെക്നിക്കൽ ഫോറത്തിന് പ്ലാറ്റ് ഫോം ആർക്കിടെക്റ്റ് മനോജ് കുമാർ.ടി, യുറോലൈമിലെ ഡെവോപ്സ് എഞ്ചിനീയർ ശ്രീനാഥ് .എസ് എന്നിവർ നേതൃത്വം നല്കും.

ഡെവോപ്സ് സാങ്കേതികവിദ്യ , പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ് എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ശില്പശാല. പരിചയസമ്പന്നരായ വ്യവസായ പ്രൊഫഷണലുകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനൊപ്പം വളർന്നുവരുന്ന ഡെവോപ്സ് കമ്മ്യൂണിറ്റിയുമായി നെറ്റ് വർക്കിംഗ് നടത്തുന്നതിനും ഇതിലൂടെ അവസരം ലഭിക്കും.

പ്രവേശനം സൗജന്യം.

രജിസ്ട്രേഷനായി സന്ദർശിക്കുക: https://makemypass.com/event/dm-meetup-tvm-feb-2026

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 95679 94999.(അജീഷ്).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.