- Trending Now:
കൊച്ചി: ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ളാഗ് ഓഫീസർ കമാൻഡിംഡ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന
ആസ്പിൻവാൾ ഹൗസിലെ കൊച്ചി-മുസിരിസ് ബിനാലെ വേദി സന്ദർശിച്ചു.
അത്യന്തം മികച്ച അനുഭവമായിരുന്നു സന്ദർശനമെന്ന് വൈസ് അഡ്മിറൽ അഭിപ്രായപ്പെട്ടു. സമുദ്രങ്ങൾ നൂറ്റാണ്ടുകളായി സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വ്യാപാരത്തിനും മത-സംസ്കാര ഇടപെടലുകൾക്കും വഴിയൊരുക്കുകയും ചെയ്തുവെന്ന സന്ദേശം ബിനാലെ നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മലിനീകരണവും ആഗോള താപനവും മൂലം സമുദ്രങ്ങൾ നേരിടുന്ന ഭീഷണികളെ സംബന്ധിച്ചുള്ള കലാസൃഷ്ടികൾ ശ്രദ്ധേയമാണെന്നും അവ നാവികസേനയുടെ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാവികസേനയുടെ പരിശീലന കമാൻഡായ ദക്ഷിണ നാവിക കമാൻഡ് കൂടുതൽ യുവ ഉദ്യോഗസ്ഥരെ ബിനാലെ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് വൈസ് അഡ്മിറൽ പറഞ്ഞു. കലയുമായി ഇടപെടുന്നത് അറിവ് വർധിപ്പിക്കുന്ന അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരൻമാരുടെയും ക്യുറേറ്റർമാരുടെയും സമൂഹത്തെ പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.