Sections

പ്രൊജക്റ്റ്‌സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എഐ അധിഷ്ഠിത ബിസിനസ് ഓപ്പർച്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് പ്രൊജക്റ്റ്‌സ് ടുഡെ

Thursday, Feb 26, 2026
Reported By Admin
Projects Today Launches AI-Powered Platform

കൊച്ചി: രാജ്യത്തെ പദ്ധതി നടപ്പാക്കൽ കൂടുതൽ സുഗമമാക്കുന്നതിനായി നിർമിത ബുദ്ധിയുടെ പിന്തുണയോടെയുള്ള നൂതന സംവിധാനം അവതരിപ്പിച്ച് പ്രൊജക്റ്റ്‌സ് ടുഡെ. രാജ്യത്തെ വ്യാവസായിക മേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ഇൻറലിജൻറ് സംവിധാനമാണ് പ്രൊജക്റ്റ്‌സ് ടുഡെ. ടെണ്ടറുകൾ, ഓർഡറുകൾ, ബിഡ് ചെയ്ത തുക, ആളുകളുടെ വിവരങ്ങൾ തുടങ്ങി ഓരോ കാര്യങ്ങളും കൃത്യമായി മനസിലാക്കാനും വിശകലനം ചെയ്യാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.  

കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ നിലവിലെ സ്ഥിതി, തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച സൂചനകളും സ്ഥാപനങ്ങൾക്ക് നൽകും. 25 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള പ്രൊജക്റ്റ്‌സ് ടുഡെ നിലവിൽ 50,000ലധികം പദ്ധതികൾക്കാണ് സേവനം നൽകുന്നത്. ഓരോ മാസവും 1500ലധികം പുതിയ പദ്ധതികളും 10,000ത്തിലധികം ടെണ്ടറുകളും വിലയിരുത്തുന്നുണ്ട്. മാസം തോറും 1200ലധികം എൽവൺ/ഓർഡർ അപ്‌ഡേറ്റുകളും ഇതുവഴി നൽകുന്നുണ്ട്. 

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രൊജക്റ്റ്‌സ് ടുഡെയുടെ പ്രവർത്തനങ്ങളുടെ ഒരു നിർണായക ഘട്ടമാണ് ഈ ലോഞ്ച്. മികച്ച സമയക്രമത്തിൽ കൂടുതൽ സ്മാർട്ട് ആയതും വേഗത്തിലുമുള്ള നിർവഹണത്തിലൂടെ കൂടുതൽ പദ്ധതികളും പങ്കാളിത്തങ്ങളും രാജ്യത്ത് സൃഷ്ടിക്കാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.