- Trending Now:
കൊച്ചി: ജനുവരി 11, 12 തീയ്യതികളിൽ ഗുജറാത്ത് സർക്കാർ സംഘടിപ്പിക്കുന്ന വൈബ്രൻറ് ഗുജറാത്ത് റീജണൽ കോൺഫറൻസിന് മാർവാഡി സർവ്വകലാശാല ആതിഥേയത്വം വഹിക്കും. ഗുജറാത്തിനെ ആഗോള വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന സ്ഥാനത്തെത്തിക്കുന്നതിനായി സർവ്വകലാശാല ഗുജറാത്തി വിദ്യാഭ്യാസ വകുപ്പിന് ആയിരം കോടി രൂപയുടെ നിക്ഷേപ ധാരണാ പത്രവും സമർപ്പിച്ചിട്ടുണ്ട്.
അത്യാധുനീക വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ, ആധുനീക ലബോറട്ടറികളുമായുള്ള അക്കാദമിക് ബ്ലോക്കുകൾ ആധുനീക കായിക സൗകര്യങ്ങൾ, പുതുതലമുറ ഹോസ്റ്റലുകൾ തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട നിക്ഷേപത്തി്ൽ ഉദ്ദേശിക്കുന്നുണ്ട്. ഇതിനു പുറമെ ആയിരം ചതുരശ്ര അടിയിൽ സ്റ്റാർട്ട് അപ്പുകൾക്കായുള്ള കേന്ദ്രവും ഉണ്ടാകും.
വോക്കൽ ഫോർ ലോക്കൽ എന്ന പ്രമേയവുമായി ഗുജറാത്തിൻറെ ഉത്തര, ദക്ഷിണ, സൗരാഷ്ട്ര-കച്ച്, മധ്യ മേഖലകളിലായാവും കോൺഫറൻസ് സംഘടിപ്പിക്കുക. ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നെതർലാൻറ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഇതിലുണ്ടാകും.
ഗുജറാത്തിൻറെ വികസനത്തിനും വികസിത് ഭാരത് 2047 എന്ന വിപുലമായ ലക്ഷ്യത്തിനും സംഭാവനകൾ നൽകാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാർവാഡി സർവ്വകലാശാലാ പ്രോവോസ്റ്റ് ആർ ബി ജഡേജ പറഞ്ഞു. ഗുജറാത്തിനെ ആഗോളതലത്തിൽ വളർത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.