- Trending Now:
സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേഷൻ ആരംഭിക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ പോസ്റ്റുകൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവയായിരിക്കണം എന്നതാണ്. ചുമ്മാ എന്തെങ്കിലും ഒരു പോസ്റ്റ് ഇട്ടാൽ മതി എന്ന രീതിയിൽ ചെയ്താൽ അത് ഫലപ്രദമാകില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് കണ്ടന്റുകൾ ഉണ്ടാകുമ്പോൾ, നമ്മുടെ കണ്ടന്റ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ആളുകളുടെ കണ്ണിൽപ്പെടണം.
ഇവിടെയാണ് ''ത്രീ സെക്കൻഡ് റൂൾ'' എന്ന ആശയം വളരെ പ്രധാനമാകുന്നത്. ഏതൊരു ആളും ഒരു പോസ്റ്റ് കാണുമ്പോൾ ആദ്യത്തെ മൂന്ന് സെക്കൻഡ് മാത്രമാണ് അതിന് നൽകുന്നത്. ആ സമയത്തിനുള്ളിൽ ആ കണ്ടന്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ ഉടൻ തന്നെ അടുത്ത പോസ്റ്റിലേക്ക് സ്ക്രോൾ ചെയ്യും. ചിലപ്പോൾ ആ ശ്രദ്ധ ഒരു സെക്കൻഡിൽ പോലും കുറയാം എന്നതാണ് യാഥാർത്ഥ്യം.
അതിനാൽ തന്നെ, നമ്മൾ ഇടുന്ന ഓരോ പോസ്റ്റിനും, പ്രത്യേകിച്ച് വീഡിയോ കണ്ടന്റുകൾക്കുമെല്ലാം ശക്തമായ ഒരു ഹൂക്ക് (Hook) ഉണ്ടായിരിക്കണം. ഹൂക്ക് എന്നത് കണ്ടന്റ് തുടങ്ങുന്ന ആദ്യ ഭാഗമാണ്, അതിലൂടെ കാണുന്ന ആളിനെ അവിടെ തന്നെ നിർത്താൻ നമുക്ക് സാധിക്കണം. ആ ആദ്യ മൂന്ന് സെക്കൻഡ് തന്നെയാണ് കണ്ടന്റിന്റെ വിധി തീരുമാനിക്കുന്നത്.
വീഡിയോ തുടങ്ങുമ്പോൾ ദീർഘമായ ഇൻട്രോ പറഞ്ഞ് സമയം കളയുന്നതിന് പകരം, നേരിട്ട് വിഷയത്തിലേക്ക് കയറുന്ന രീതിയാകണം. ആദ്യ വാചകമോ ആദ്യ ദൃശ്യങ്ങളോ തന്നെ പ്രേക്ഷകന്റെ മനസ്സിൽ ഒരു കൗതുകം സൃഷ്ടിക്കണം. ''ഇത് എന്താണ്?'' എന്ന് ചിന്തിപ്പിക്കുന്ന തരത്തിലുള്ള തുടക്കമാണ് നല്ല ഹൂക്ക്.
ഒരിക്കൽ ആ മൂന്ന് സെക്കൻഡ് വിജയകരമായി കടന്നാൽ, പ്രേക്ഷകൻ അടുത്ത 20 മുതൽ 30 സെക്കൻഡോ അല്ലെങ്കിൽ ഒരു മിനിറ്റ് വരെയെങ്കിലും കണ്ടന്റ് കാണാൻ തയ്യാറാകും. അതിനുശേഷമാണ് നമുക്ക് നമ്മുടെ മെസേജ് ശരിയായി എത്തിക്കാനുള്ള അവസരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ, ഹൂക്ക് ഇല്ലാത്ത കണ്ടന്റ് പലപ്പോഴും ആളുകൾ കാണാതെ പോകും.
ചുരുക്കത്തിൽ, സോഷ്യൽ മീഡിയയിൽ വിജയകരമായി വളരണമെങ്കിൽ കണ്ടന്റിന്റെ ഗുണമേന്മയ്ക്കൊപ്പം തന്നെ അതിന്റെ തുടക്കം, അഥവാ ഹൂക്ക്, വളരെ നിർണായകമാണ്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന വിധം ആദ്യ മൂന്ന് സെക്കൻഡ് ഉപയോഗപ്പെടുത്താൻ പഠിച്ചാൽ മാത്രമേ നമ്മുടെ കണ്ടന്റ് ശരിക്കും ആളുകളിലേക്ക് എത്തുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.