- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 760 രൂപയാണ് ഇന്ന് കുറഞ്ഞത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,080 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ സ്വർണവിലയിൽ രണ്ട് തവണ ഇടിവ് സംഭവിച്ചിരുന്നു. രാവിലെ 720 രൂപ കുറഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം വീണ്ടും 400 രൂപ കുറഞ്ഞിരുന്നു.
നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിഞ്ഞതിനെത്തുടർന്ന് മാർച്ച് ആറിന് 1,18,160 രൂപയിലേക്ക് സ്വർണവില താഴ്ന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിനം തന്നെ വീണ്ടും സ്വർണവില കുതിച്ച് 1,20,000 രൂപയിലേക്ക് ഉയർന്നിരുന്നു. തുർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില ഇടിയാൻ തുടങ്ങിയ സ്വർണം ഇന്ന് 1,17,080 രൂപയിലേക്ക് എത്തി നിൽക്കുകയാണ്. ഇത് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കാണ്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 95 രൂപ കുറഞ്ഞ് 14,635 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.