Sections

മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദിന് 'മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ 2026' ബിസിനസ് ഭൂഷൺ അവാർഡ്

Saturday, Mar 14, 2026
Reported By Admin
MP Ahammed Wins Lokmat Business Bhushan Award 2026

കൊച്ചി: മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദിന് 'ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ അവാർഡ്സ് 2026'ലെ ബിസിനസ് ഭൂഷൺ അവാർഡ് സമ്മാനിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യൻ റീട്ടെയിൽ ജ്വല്ലറി മേഖലയെ ആഗോള തലത്തിൽ വലിയ വളർച്ചയിലേക്ക് നയിച്ചതിനും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചതിനുമാണ് എം.പി. അഹമ്മദിനെ അവാർഡിനായി തെരഞ്ഞെടുത്തത്.

ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ആമിർ ഖാൻ, വിക്കി കൗശൽ, പിന്നണി ഗായകൻ ഷാൻ മുഖർജി, ലോക്മത് ചെയർമാൻ വിജയ് ദർദ, ലോക്മത് മീഡിയ ഗ്രൂപ്പ് ചീഫ് എഡിറ്റർ രാജേന്ദ്ര ദർദ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വ്യവസായങ്ങളെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിലും നേതൃത്വം നൽകുന്ന വ്യക്തികൾക്കാണ് ലോക്മത് മീഡിയ ഗ്രൂപ്പ് അവാർഡുകൾ നൽകുന്നത്. റെസ്പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് കെട്ടിപ്പടുക്കുന്നതിലും അതിനെ ആഗോള തലത്തിൽ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നാക്കി മാറ്റുന്നതിലും എം.പി. അഹമ്മദ് വഹിച്ച പങ്കിനെ പ്രത്യേകം ആദരിച്ചു.

ലോകമത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡുകളിലെ ബിസിനസ് ഭൂഷൺ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം.പി അഹമ്മദ് പറഞ്ഞു.

ബിസിനസ് വളർച്ചക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലും മലബാർ ഗ്രൂപ്പ് എന്നും മുന്നിലുണ്ട്. ഗ്രൂപ്പിന്റെ അറ്റാദായത്തിന്റെ അഞ്ച് ശതമാനം അതാത് ഷോറൂമുകളുടെ പ്രവർത്തനപരിധിയിലെ വിവിധ സിഎസ്ആർ പ്രവർത്തങ്ങൾക്കായി ചിലവഴിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് മലബാർ ഗ്രൂപ്പ് പ്രധാനമായും സിഎസ്ആർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.