- Trending Now:
കൊച്ചി: യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദം കണക്കിലെടുത്ത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ യൂണിക് ഐഡി സ്റ്റാർട്ടപ്പായ ഓൺലൈൻ മാനസികാരോഗ്യ പ്ലാറ്റ്ഫോം 'ഒപ്പം' സൗജന്യ തെറാപ്പി സേവനം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ആശങ്കയിലായ ഗൾഫ് രാജ്യങ്ങളിലെ മലയാളി, തമിഴ് കമ്മ്യൂണിറ്റികൾക്കായാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രത്യേക സഹായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അനിശ്ചിതത്വവും ഭയവും വൈകാരിക പ്രയാസങ്ങളും അനുഭവിക്കുന്ന പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സൗജന്യ ഓൺലൈൻ തെറാപ്പി പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് https://www.oppam.com എന്ന വെബ്സൈറ്റ് വഴിയോ +91 85909 25353 എന്ന നമ്പറിലോ ബന്ധപ്പെട്ട് സൗജന്യ തെറാപ്പി സെഷനുകൾ ബുക്ക് ചെയ്യാവുന്നതാണ്.
വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ സേവനം തേടുന്നവരുടെ സ്വകാര്യതയും രഹസ്യാത്മകതയും പൂർണ്ണമായും ഉറപ്പുവരുത്തിക്കൊണ്ട് ഓൺലൈൻ വഴിയായിരിക്കും സെഷനുകൾ നടക്കുക.
പരിചിതമായ ഭാഷകളിൽ മാനസികാരോഗ്യ സേവനം ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ എന്നിവർ ചേർന്ന് 2023-ലാണ് 'ഒപ്പം' ആരംഭിച്ചത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള സാമൂഹികമായ തെറ്റിദ്ധാരണകൾ, അവബോധമില്ലായ്മ, മാതൃഭാഷയിലുള്ള സേവനങ്ങളുടെ ലഭ്യതക്കുറവ് എന്നിവ കാരണം പലരും ചികിത്സ തേടാൻ മടിക്കുന്നത് പരിഹരിക്കാനാണ് ഒപ്പം ശ്രമിക്കുന്നത്.
പ്രാദേശിക ഭാഷാ ഓൺലൈൻ തെറാപ്പി പ്ലാറ്റ്ഫോം എന്ന നിലയിൽ, ഏതു പശ്ചാത്തലത്തിലുള്ളവർക്കും ഏതു സമയത്തും എവിടെനിന്നും പ്രൊഫഷണൽ സഹായം ലഭ്യമാക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.