Sections

ഇൻഫോപാർക്കിൽ ടെക്കീസ് ഗ്രാൻഡ്മാസ്റ്റർ സീസൺ 3 ടൂർണമെന്റ് സംഘടിപ്പിച്ചു

Friday, Mar 13, 2026
Reported By Admin
Techies Grandmaster Chess Season 3 Held at Infopark

കൊച്ചി: കൊച്ചിയിലെയും സമീപപ്രദേശത്തെയും ഐടി പാർക്കുകളിൽ നിന്നുള്ള ജീവനക്കാർക്കായി ഇൻഫോപാർക്ക്, കാൽപൈൻ ഗ്രൂപ്പ് എന്നിവർ സംയുക്തമായി ടെക്കീസ് ഗ്രാൻഡ്മാസ്റ്റർ സീസൺ 3 ചെസ്സ് മത്സരം സംഘടിപ്പിച്ചു. ലിറ്റ്മസ് 7-ലെ സച്ചിൻ സാജു ടൂർണമെന്റിലെ ചെസ് ഗ്രാൻഡ് മാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

ഇൻഫോപാർക്ക് ഫേസ് രണ്ടിലെ ജ്യോതിർമയ ബിൽഡിംഗിൽ നടന്ന മത്സരത്തിൽ 130-ലധികം ഐ ടി ജീവനക്കാരാണ് പങ്കെടുത്തത്. ഇൻഫോപാർക്ക് കൊച്ചി, തൃശൂർ (കൊരട്ടി) കാമ്പസുകൾ, സ്മാർട്ട്സിറ്റി കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളെയും കാമ്പസുകളെയും പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു.

ഫിഡെ റേറ്റിംഗുള്ള നിരവധി കളിക്കാർ മത്സരത്തിൽ പങ്കെടുത്തത് പരിപാടിയുടെ നിലവാരം എടുത്തുകാണിക്കുന്നു.

മത്സരത്തിന് ശേഷം നടന്ന അവാർഡ് ദാന ചടങ്ങിൽ, ഇൻഫോപാർക്ക് ബിസിനസ് ഡെവലപ്മെന്റ് സീനിയർ മാനേജർ പ്രദീപ് കുമാർ വി.പി., യുവിജെ ടെക്നോളജീസ് സിഇഒ ജിജോ ജി. ജോൺ, ചെസ് ആർബിട്രേറ്റേഴ്സായ ഹരീഷ് മേനോൻ, റെനീഷ് എം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

റാങ്കിംഗിൽ മുന്നിലെത്തിയ മികച്ച 20 പേർക്ക് ക്യാഷ് അവാർഡും മെഡലും സമ്മാനിച്ചു.

സീറോ പിക്സൽസിലെ അമ്രേഷ് എസ് കുമാർ റണ്ണർ അപ്പ് ആയി. ഐക്യുവിഐഎയിലെ ധനഞ്ജയ് വി.പി മൂന്നാം സ്ഥാനവും ഇഗ്നിറ്റേറിയം ടെക്നോളജീസിലെ സൗരവ് രാജ് കെ.കെ നാലാം സ്ഥാനവും നേടി. ഇവർക്ക് റണ്ണർ-അപ്പ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ചെക്ക് മേറ്റ് ക്വീൻ കിരീടത്തിന് സ്ട്രാഡ ഗ്ലോബലിലെ അഞ്ജു മരിയ തോമസ് അർഹയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.