Sections

അണുനശീകരണ ലായനി വിതരണം ചെയ്യൽ, അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്ക് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു

Monday, Jun 09, 2025
Reported By Admin
Quotations invited for works such as distribution of disinfectant solution, auditing of accounts etc

അണുനശീകരണ ലായനി ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് മെഡിക്കൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ മൈനർ ഓപറേഷൻ തീയേറ്ററിലേക്ക് അണുനശീകരണ ലായനി വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ലഭിക്കണം. അന്നേദിവസം 2.30 ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2974125.

അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവ. മെഡിക്കൽ കോളേജ്) ലെ 2024- 25 സാമ്പത്തിക വർഷത്തെ അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യുന്നതിന് സ്റ്റാറ്റിയൂട്ടറി ഓഡിറ്ററെ തിരഞ്ഞെടുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ടെക്നിക്കൽ ബിഡുകൾ  ജൂൺ 11 നും ഫിനാൻഷ്യൽ ബിഡുകൾ ജൂൺ 13 നും തുറക്കും. താൽപര്യമുള്ള  സ്ഥാപനങ്ങളിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ജൂൺ ഒൻപതിന് വൈകീട്ട് മൂന്നിനകം അപേക്ഷ നൽകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2974125.

ട്രാൻസ്പോർട്ട് കോൺട്രാക്ടമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോ, ഔട്ട്ലെറ്റുകളിൽ നിന്നും ജില്ലയിലെ വിവിധ സ്‌കൂളുകൾ, അങ്കണവാടികളിലേക്ക് അരി വിതരണം ചെയ്യാൻ ട്രാൻസ്പോർട്ട് കോൺട്രാക്ടമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർ മീനങ്ങാടി എഫ്സിഐയിൽ നിന്ന് സ്റ്റോക്ക് എടുത്ത് വിതരണം ചെയ്യണം.  ക്വട്ടേഷനുകൾ മെയ് 30 ന് വൈകിട്ട് മൂന്നിനകം കൽപ്പറ്റ ഡിപ്പോയിൽ നേരിട്ടോ, തപാലായോ നൽകണം. ഫോൺ- 04936 202875, 9447975273.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.