- Trending Now:
കോഡൂർ പഞ്ചായത്തിലെ കരിങ്കൊറ ഇടവഴിയിൽ ഉള്ള 40 എം.എം.ജി.ഐ പൈപ്പ് പുനഃസ്ഥാപിക്കുന്നതിന് ഇ-ദർഘാസ് ക്ഷണിച്ചു. 2026 ജനുവരി അഞ്ച് വരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in ൽ ലഭിക്കും. ഫോൺ: 8547638398.
നെറ്റ്ഫിഷ് എം.പി.ഇ.ഡി.എ, സിഫ്റ്റ് എന്നിവയുടെ എംപാനൽമെന്റിലുള്ള എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി, ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് നിർമ്മാണത്തിന് ആവശ്യമായ ഗ്രിഡുകൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 3-ന് രാവിലെ 11 ന് മുൻപായി എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഓഫീസിൽ ലഭിക്കണം. ഫോൺ- 0484-2394410, 0484 2391426.
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ എറണാകുളം ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ പരിധിയിൽ വരുന്ന 35 പേർ അടങ്ങുന്ന അങ്കണവാടി ഹെൽപ്പർമാർക്ക് 32 ദിവസം പരിശീലനം നൽകുന്നതിലേക്കായി ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജനുവരി മൂന്ന് ഉച്ചയ്ക്ക് ഒന്നു വരെ ദർഘാസുകൾ സ്വീകരിക്കും. വിലാസം- ജില്ലാ തല ഐ സി ഡി എസ് സെൽ, കാക്കനാട്, പിൻ 682030 കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - 0484-2423934.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.