- Trending Now:
റാപ്പിഡ് റെസ്പോൺസ് ടീം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ആവശ്യങ്ങൾക്കായി 2026 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉപയോഗിക്കുന്നതിനായി ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ലഭ്യമാക്കുവാൻ താത്പര്യമുള്ള ടാക്സി പെർമിറ്റുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ,ചെമ്പൂക്കാവ്, തൃശ്ശൂർ- 680020 എന്ന വിലാസത്തിലോ നേരിട്ടോ ഡിസംബർ 29 ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കണം. ഫോൺ : 0487 2321702.
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള വൈക്കം ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ : 04829-225156.
വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2026 ജനുവരി മാസം മുതൽ ഒരു വർഷക്കാലത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി 9ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കും. അന്നേദിവസം 3.30ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862 221722.
കോട്ടയം: ജില്ലാ വനിതാ ശിശുവികസന ഓഫീസറിന്റെ ആവശ്യത്തിലേക്ക് എ.സി. വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ടാക്സി പെർമിറ്റ് അടക്കം എല്ലാ രേഖകളും ഉണ്ടായിരിക്കണം. ഡിസംബർ 31 ന് ഉച്ചകഴിഞ്ഞ് 2.30-ന് മുൻപായി ടെൻഡർ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ : 04812961272.
മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2025-2026 സാമ്പത്തിക വർഷം കരാർ വ്യവസ്ഥയിൽ നാലുചക്ര വാഹനം വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട് വരെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 9446567648.
വാടാനപ്പള്ളിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീയജന്റ്സ് 2026 മാർച്ച് 31 വരെ വിതരണം നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് അടങ്കൽ തുക. താത്പര്യമുള്ളവർ ടെണ്ടറിനൊപ്പം മൊത്തം വിലയുടെ ഒരു ശതമാനം എന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവെക്കേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ നൽകേണ്ടതുമാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ 29ന് ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് 0487 2600760.
വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
കോട്ടയം : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ സാന്ത്വന പരിചരണ പരിപാടിയിലേക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 29ന് വൈകുന്നേരം അഞ്ചിന് മുൻപായി ടെൻഡറുകൾ ലഭിക്കണം. 30ന് രാവിലെ 11ന് തുറക്കും. ഫോൺ : 04822 - 277425, 9447790305.
കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറിന് വൈകുന്നേരം അഞ്ചു വരെ നൽകാം. ജനുവരി ഏഴിന് രാവിലെ 11-ന് ടെൻഡർ തുറക്കും. ഫോൺ:04822-277425.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മരങ്ങൾ ഡിസംബർ 30 ന് രാവിലെ 11.30 ന് ലേലം ചെയ്യും. മരങ്ങൾ മുറിക്കുന്നതിനുള്ള ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 11 മണിക്കകം കോളേജ് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും www.dtekerala.gov.in/tenders, www.gcek.ac.in ലും ലഭിക്കും. ഫോൺ: 04972780226, 04972780227
സർക്കാർ വിക്ടോറിയ ആശുപത്രിയിലെ ഫയർ എക്സ്റ്റിൻഗ്യുഷേർസ് റീഫിൽ ചെയ്യുന്നതിനും പുതിയവ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 24 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോൺ: 0474 2752700.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.