Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Dec 16, 2025
Reported By Admin
Quotations invited for vehicle rental

വാഹനം ദർഘാസ് ക്ഷണിച്ചു

മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉപയോഗിച്ചു വരുന്ന ടാറ്റ സ്പേസിയോ വാഹനം ലേലം ചെയ്ത് വില്പന നടത്തിയ ശേഷം അഞ്ച് വർഷത്തേക്ക് മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉപയോഗത്തിന് തിരികെ വാടകയ്ക്ക് എടുക്കുന്നതിനുള്ള ദർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവർ ഡിസംബർ 26 ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷനുകൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നൽകണം. ഫോൺ- 0483- 2736241.

ബസ്സ് ഓപ്പറേറ്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 27 കുട്ടികളേയും നാല് ജീവനക്കാരെയും ഡിസംബർ 28, 29,30 തിയ്യതികളിൽ കണ്ണൂർ ജില്ലയിലെ കലാമേളയിൽ പങ്കെടുക്കുന്നതിന് കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നതിന് 34 സീറ്റുള്ള യാത്രാ ബസ്സ് അനുവദിക്കുന്നതിന് തയ്യാറുളള ബസ്സ് ഓപ്പറേറ്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 22 രാവിലെ 10.30നകം ക്വട്ടേഷൻ ലഭിക്കണം. ഫോൺ- 0493 1295194.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ നഗരപാത വികസന പദ്ധതി ഓഫീസിലേക്ക് 2019 ജനുവരി ഒന്നിനുശേഷം രജിസ്റ്റർ ചെയ്തതും ഒരാളുടെ മാത്രം ഉടമസ്ഥതയിലുള്ളതുമായ അഞ്ച് സീറ്റുള്ള വാഹനം ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രൊജക്ട് കോ ഓർഡിനേറ്റർ, കണ്ണൂർ നഗരപാത വികസന പദ്ധതി, ഒറ്റതെങ്ങ് മുത്തപ്പൻ ക്ഷേത്രം (സമീപം), അലവിൽ പി.ഒ, കണ്ണൂർ-670008 എന്ന വിലാസത്തിൽ ഡിസംബർ 25 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോൺ: 0497 2931340.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.