- Trending Now:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കുന്ന ഇലക്ഷൻ ഗൈഡ്- 2025 ന്റെ പ്രിന്റിങ് നിർവഹിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താഴെ പറയുന്ന സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ക്വട്ടേഷൻ തയ്യാറാക്കേണ്ടത്. പേജ് സൈസ്- എ 4, ആകെ പേജുകൾ : 240, കവർ പേപ്പർ- 180 ജി.എസ്.എം, ഉൾപ്പേജുകൾ- 90 ജി.എസ്.എം, പ്രിന്റിങ്- ബ്ലാക്ക് ആന്റ് വൈറ്റ്, കോപ്പികൾ- 300. അധിക പേജുകൾ / കോപ്പികൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഓരോ പേജിനും/ കോപ്പിക്കും വരുന്ന തുകയും രേഖപ്പെടുത്തണം. 2025 ഡിസംബർ രണ്ടിനകം ഗൈഡ് പുറത്തിറക്കാൻ പറ്റുന്ന രൂപത്തിൽ സമയബന്ധിതമായി പ്രിന്റിങ് പൂർത്തീകരിക്കണം.പൂരിപ്പിച്ച ക്വട്ടേഷനുകൾ നവംബർ 30-നകം വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505329.
എഫ് ടി ഐ ആർ അധിഷ്ഠിത പോർട്ടബിൾ മൾട്ടിഗ്യാസ് അനലൈസർ വാങ്ങുന്നതിനായി പരിചയസമ്പന്നരായ ഏജൻസികളിൽ നിന്ന് ഇ-ടെൻഡർ (ടെൻഡർ ഐഡി:2025 കെ എസ് പി സി ബി_820842_1) ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾക്ക് www.etender.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങളുടെ പി.ആർ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് ഒരു ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 1 ന് വൈകുന്നേരം 3 നകം കാസർകോട് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ - 04994256111.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.