- Trending Now:
നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസൻസിന് സ്വീകരിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 29ന് രാവിലെ 11 വരെ സ്വീകരിക്കും.
കോഴിക്കോട് തുറമുഖ പരിധിയിലെ പോർട്ട് കൺസർവേറ്റർ ഓഫീസ് ബിൽഡിങ്ങിന് മുകളിൽ ഒരു വർഷത്തേക്ക് ലൈറ്റ് സംവിധാനത്തോടെ പരസ്യ ബോർഡ് സ്ഥാപിച്ച് പരിപാലിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 19ന് രാവിലെ 11 വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസിൽ സ്വീകരിക്കും. ഫോൺ: 0495 2414863.
വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ബോയ്സ് ഹോമിലെ കുട്ടികളെയും ജീവനക്കാരെയും തിരുവനന്തപുരത്ത് നടക്കുന്ന ചിൽഡ്രൻ ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാൻ ജനുവരി ഒന്നിന് സ്ഥാപനത്തിൽനിന്ന് കൊണ്ടുപോയി നാലിന് വൈകീട്ട് തിരുവനന്തപുരത്തുനിന്ന് തിരിച്ച് സ്ഥാപനത്തിൽ എത്തിക്കാൻ വാഹനഉടമകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഫോർ ബോയ്സ്, വെള്ളിമാട്കുന്ന്, കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബർ 18ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോൺ: 0495 2731907, 9747178076.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.