Sections

ടെക്‌നിക്കൽ ഹൈസ്‌കൂൾ വർക്‌ഷോപ്പുകളിലേക്കാവശ്യമായ ഉപഭോഗ വസ്തുക്കൾ ലഭ്യമാക്കൽ, കാന്റീൻ നടത്തൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Nov 12, 2025
Reported By Admin
Tenders have been invited for the provision of consumables for technical high school workshops, runn

വർക്ഷോപ്പുകളിലേക്കാവശ്യമായ ഉപഭോഗ വസ്തുക്കൾ ക്വട്ടേഷൻ ക്ഷണിച്ചു

വടകര ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 വർഷത്തേക്ക് വിവിധ വർക്ഷോപ്പുകളിലേക്കാവശ്യമായ ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 14 വൈകിട്ട് മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0496 2523140.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ജനുവരി മുതൽ ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള 1400 സിസിക്ക് മുകളിലുള്ള വാഹനം ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനോ അതിനുശേഷമോ രജിസ്ട്രേഷനുള്ള കണ്ടീഷൻ ചെയ്ത ഏഴ് സീറ്റ് വാഹനമാകണം. നവംബർ 19 വൈകിട്ട് മൂന്നിനകം ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0495 2992620, 9447750108, 9539552429.

ക്യാന്റീൻ ക്വട്ടേഷൻ ക്ഷണിച്ചു

മിൽമയുടെ സെൻട്രൽ പ്രോഡക്ട്സ് ഡയറിയിലെ ക്യാന്റീൻ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് വ്യവസായ സ്ഥാപനങ്ങളിൽ ക്യാന്റീൻ നടത്തി പരിചയമുള്ളവരിൽ നിന്നോ, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ, ഹോട്ടലുകൾ, റസ്റ്റോറന്ററുകൾ, കാറ്ററിംഗ് സർവ്വീസ് മുതലായവ നടത്തി പരിചയമുളള കരാറുകാരിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ പതിനേഴ് ഉച്ചകഴിഞ്ഞു 3.30-ന് മുൻപായി മാനേജർ, സെൻട്രൽ പൊഡക്ട്സ് ഡയറി മുൻപാകെ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2255906, 9207203460.

കാർ ക്വാട്ടേഷൻ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് എടുക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോൺ : 7025494006.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.