- Trending Now:
ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2025-26 സാമ്പത്തിക വർഷത്തിൽ ആറ് മാസ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ ആറിന് വൈകിട്ട് മൂന്നിന് മുമ്പായി ക്വട്ടേഷനുകൾ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം എന്ന വിലാസത്തിൽ സമർപ്പിക്കണം.
മൂവാറ്റുപുഴ ഐസി ഡി എസ് പ്രോജക്ടിന്റെ പരിധിയിലെ പായിപ്ര പഞ്ചായത്തിലെ 38 അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങൾ/വ്യക്തികൾ, ക്ഷീരകർഷകർ, കുടുംബശ്രീസംരഭകർ, മറ്റു പ്രാദേശിക പാൽ വിതരണക്കാർ എന്നിവരിൽ നിന്നും റീടെൻഡറുകൾ ക്ഷണിച്ചു. റീടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13-ന് ഉച്ചയ്ക്ക് രണ്ടു വരെ.
ചമ്പക്കുളം ഐസിഡിഎസിലെ അങ്കണവാടി സന്ദർശനങ്ങൾക്കായി 2025-26 വർഷത്തിൽ കോൺട്രാക്റ്റ് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11 ന് ഉച്ചയ്ക്ക് 12 മണി. ഫോൺ: 938857763, 0477-2707843.
കോട്ടയം: ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫോൺ: 0481-2564677.
കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജ് സിസിഎഫ് വിഭാഗത്തിലെ ജനറേറ്റർ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ പ്രിൻസിപ്പൽ, സർക്കാർ എൻജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പിഒ) 673005 എന്ന വിലാസത്തിൽ നവംബർ അഞ്ചിന് രണ്ടു മണിക്കകം ലഭിക്കണം. വിവരങ്ങൾ www.geckkd.ac.in ൽ ലഭിക്കും.
കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ് കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ സിജിഎംഎസ് (ഗ്യാസ് ക്രോമാറ്റോഗ്രാഫി - മാസ് സ്പെക്റ്റോമെട്രി) ന്റെ ഹീലിയം ഗ്യാസ് റീഫില്ലിംഗ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ പ്രിൻസിപ്പൽ, സർക്കാർ എൻജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പിഒ) 673005 എന്ന വിലാസത്തിൽ നവംബർ ആറിന് രണ്ടു മണിക്കകം ലഭിക്കണം. വിവരങ്ങൾ www.geckkd.ac.in ൽ ലഭിക്കും.
വനിത ശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് റൂറൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ്/ കാർ) വാടകയ്ക്ക് ഓടുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ നവംബർ 13ന് ഉച്ച 12.30 വരെ സ്വീകരിക്കും. ഫോൺ: 9497868401.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ ഏഴ് വൈകിട്ട് മൂന്നിനകം ചെയർമാൻ, ഡിഡിഎം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, വയനാട് എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04936 204151.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.