Sections

ഹാർഡ് വെയർ മെറ്റീരിയലുകൾ, കീമോതെറാപ്പിയ്ക്ക് ആവശ്യമായ മരുന്നുകൾ എന്നിവ ലഭ്യമാക്കൽ, വുഡൻ, ഇന്റീരിയർ വർക്കുകൾ ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Oct 31, 2025
Reported By Admin
Tenders have been invited for the provision of hardware materials, medicines required for chemothera

കീമോതെറാപ്പിയ്ക്ക് ആവശ്യമായ മരുന്നുകൾ ടെൻഡർ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കീമോതെറാപ്പിയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിന് താൽപര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ നവംബർ 11 ന് പകൽ ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. തുടർന്ന് 3.30 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04862 222630.

ഹാർഡ് വെയർ മെറ്റീരിയലുകൾ ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ മാനുഫാക്ടറി വിഭാഗത്തിലേക്കാവശ്യമായ ഹാർഡ് വെയർ മെറ്റീരിയലുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ 15 ന് വൈകീട്ട് മൂന്ന് മണിക്കകം സൂപ്രണ്ട്, സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2746141, 2747180.

കാർ വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിലേക്ക് ടാക്സി പെർമിറ്റുള്ള കാർ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ട്മണി വരെ ടെണ്ടർ സ്വീകരിക്കും. ഇ മെയിൽ: wpoknr2018@gmail.com, ഫോൺ: 8281999064.

വുഡൻ, ഇന്റീരിയർ വർക്കുകൾ ടെൻഡർ ക്ഷണിച്ചു

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫെറൻസ് ഹാൾ നവീകരിക്കുന്നതിനായി വുഡൻ, ഇന്റീരിയർ വർക്കുകൾ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ഉച്ച ഒന്ന് വരെ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വീകരിക്കും. ഫോൺ: 04936 211110.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.