Sections

ഇന്ത്യയിൽ എഐ അപ്സ്കില്ലിംഗ് നടത്തുന്നവരിൽ കൂടുതലും സീനിയർ പ്രൊഫഷണലുകൾ: ഗ്രേറ്റ് ലേണിംഗ് റിപ്പോർട്ട്

Saturday, Feb 14, 2026
Reported By Admin
Senior Professionals Lead AI and GenAI Learning in India

കൊച്ചി: ഇന്ത്യയിൽ 2025ൽ എഐയും ജെൻ എഐയും പഠിക്കുന്നതിൽ സീനിയർ പ്രൊഫഷണലുകൾ മുന്നിൽ നിൽക്കുന്നതായി ഗ്രേറ്റ് ലേണിംഗ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന വിദ്യാഭ്യാസവും പ്രൊഫഷണൽ പരിശീലനവും നൽകുന്ന പ്രമുഖ എഡ്ടെക് കമ്പനിയായ ഗ്രേറ്റ് ലേണിംഗ്, അപ്സ്കില്ലിംഗിനെക്കുറിച്ച് ഇന്ത്യയിലെ പ്രൊഫഷണലുകളിൽ നടത്തിയ പഠനത്തിലെ വിവരങ്ങളാണിത്. പ്ലാറ്റ്ഫോമിലെ ഒരു ദശലക്ഷത്തിലധികം പഠിതാക്കളുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം.

എഐ/എംഎൽ, ജെൻ എഐ കോഴ്സുകളിൽ ചേർന്നവരിൽ 40 ശതമാനത്തിലധികവും 15 വർഷത്തിലധികം പരിചയമുള്ളവരാണ്. കഴിഞ്ഞ വർഷത്തേക്കാൾ എഐ മേഖലയിലെ ആവശ്യകത 17 ശതമാനം വർധിച്ചു. 2025ൽ ഏറ്റവും കൂടുതൽ ആവശ്യകത ഉണ്ടായ അപ്സ്കില്ലിംഗ് മേഖല എഐയും മെഷീൻ ലേണിംഗുമായിരുന്നു. ഡാറ്റ സയൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബർ സുരക്ഷ എന്നിവയും പിന്നാലെയുണ്ടായിരുന്നു.

ദീർഘകാല കോഴ്സുകളിലെ ചേർക്കലുകളിൽ 68 ശതമാനവും ടയർ1 നഗരങ്ങളിൽ നിന്നാണ്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവ മുൻപന്തിയിലുണ്ടായിരുന്നു. ടയർ2 നഗരങ്ങളിൽ കോയമ്പത്തൂർ, മധുരൈ, കൊച്ചി തുടങ്ങിയ നഗരങ്ങൾ മുന്നിൽ നിന്നു.

മൊത്തം ചേർക്കലുകളിൽ 48 ശതമാനം 0-3 വർഷം പരിചയമുള്ളവരുടേതാണ്. 77 ശതമാനം പേർ ഐടി മേഖലയ്ക്കു പുറത്തുള്ളവരാണ്.

എഐയും ജെൻ എഐയും ഇനി ഒരു പ്രത്യേക സാങ്കേതിക കഴിവ് മാത്രമല്ല, വിവിധ മേഖലകളിലുടനീളം അത്യാവശ്യമായ അടിസ്ഥാന കഴിവായി മാറിയിരിക്കുകയാണെന്ന് ഗ്രേറ്റ് ലേണിംഗ് സഹസ്ഥാപകൻ അർജുൻ നായർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.