Sections

എൽ.ഡി.പി.ഇ ഫിലിം, സ്പോർട്സ് കിറ്റ്, പാൽ, കോഴിമുട്ട, തയ്യൽ, നെയ്ത്ത് യൂണിറ്റുകളിലേക്കാവശ്യമായ സാധനങ്ങൾ മിസല്ലേനിയസ് സാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Oct 28, 2025
Reported By Admin
Tenders have been invited for the supply of LDPE film, sports kit, milk, eggs, miscellaneous items r

വാഹനം ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിക്കുന്നു. വാഹനം ടാക്സി പെർമിറ്റ് ഉള്ളതും 12 വർഷത്തിൽ താഴെ കാലപ്പഴക്കം ഉള്ളതുമായിരിക്കണം. നവംബർ നാലിന് ഉച്ചയ്ക്ക് രണ്ടുമണിവരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2507707.

വാഹനം ആവശ്യമുണ്ട്

മുല്ലശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് നവംബർ മുതൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 31ന് വൈകിട്ട് മൂന്നുമണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ 9188959753.

എൽ.ഡി.പി.ഇ ഫിലിം ടെണ്ടർ ക്ഷണിച്ചു

സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ലിമിറ്റഡിലേക്ക് വെളിച്ചെണ്ണ പാക്ക് ചെയ്യുന്നതിനുള്ള എൽ.ഡി.പി.ഇ ഫിലിം വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. നവംബർ ഒന്ന് വൈകീട്ട് മൂന്ന് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2461350.

തയ്യൽ, നെയ്ത്ത് യൂണിറ്റുകളിലേക്കാവശ്യമായ സാധനങ്ങൾ മിസല്ലേനിയസ് സാധനങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം മാനുഫാക്ടറി വിഭാഗത്തിലെ തയ്യൽ, നെയ്ത്ത് യൂണിറ്റുകളിലേക്കാവശ്യമായ സാധനങ്ങൾ മിസല്ലേനിയസ് സാധനങ്ങൾ, എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 10 ന് വൈകീട്ട് മൂന്ന് മണിക്കകം സൂപ്രണ്ട്, സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2746141, 2747180

സ്പോർട്സ് കിറ്റ് ടെൻഡർ

കൊല്ലം കോർപ്പറേഷൻ പരിധിയിലെ 16 എൽ പി/യു പി സ്കൂളുകൾ, 11 ഹൈസ്കൂളുകൾ എന്നിവിടങ്ങളിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0474 2792957.

വാഹനം ആവശ്യമുണ്ട്

തൃത്താല അഡീഷണൽ ഐസിഡിഎസ് ഓഫീസിന്റെ ആവശ്യങ്ങൾക്കായി 2025-26 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുനർ ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന് 12 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ല. പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിനുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. ദർഘാസിനോടൊപ്പം 4,200 രൂപ നിരതദ്രവ്യമായി ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി നൽകണം., വാഹനത്തിന്റെ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. പൂരിപ്പിച്ച ദർഘാസുകൾ നവംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണി വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04662371337

ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചിറ്റൂർ അഡീഷണൽ ഐ.സി.ഡി.എസ്. കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം കരാർ അടിസ്ഥാനത്തിൽ (വെറ്റ് ലീസ് വ്യവസ്ഥയിൽ) വാടകയ്ക്ക് എടുക്കുന്നു. വാഹനത്തിന് 12 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകരുത്. പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിനുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. ദർഘാസിനോടൊപ്പം 4,200 രൂപ നിരതദ്രവ്യമായി ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി നൽകണം., വാഹനത്തിന്റെ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. പൂരിപ്പിച്ച ദർഘാസുകൾ നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണി വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് നാലിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923 221292 ടെണ്ടർ സമർപ്പിക്കേണ്ട മേൽവിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ചിറ്റൂർ അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, ചിറ്റൂർ 678101

പാൽ, കോഴിമുട്ട ടെൻഡർ ക്ഷണിച്ചു

തൃത്താല ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ നാലു ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ, തിരുമിറ്റക്കോട്,നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ കോഴിമുട്ട എന്നിവ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ നവംബർ മൂന്നിന് വൈകീട്ട് മൂന്നു മണി വരെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2371435.

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 04936 296362.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.