- Trending Now:
ഗവ. വിക്ടോറിയ കോളേജിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച ലൈബ്രറിയുടെ ഇന്റീരിയർ വർക്ക് ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.ടെണ്ടറുകൾ ഒക്ടോബർ 30 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും.അന്നേ ദിവസം 3.30 ന് തുറക്കും. ഫോൺ 0491 2576773.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചിറ്റൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള മുട്ട വിതരണത്തിനായി പുനർ ടെണ്ടർ ക്ഷണിച്ചു.ടെണ്ടറുകൾ ഒക്ടോബർ 30 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.
അന്നേ ദിവസം വൈകീട്ട് നാലിന് തുറക്കും.ഫോൺ 04923221292.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങൾക്ക് 2025-2026 വർഷത്തെ കരാറടിസ്ഥാനത്തിൽ വാഹനം നൽകുന്നതിന് താൽപര്യമുള്ള വ്യക്തി/ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാഹനം 12 വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതായിരിക്കണം. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം,ഇന്ധനചെലവ്, ടാക്സ്, ഇൻഷുറൻസ്, മെയിന്റനൻസ് തുടങ്ങിയ അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ നിർവഹിക്കേണ്ടതാണ്. ദർഘാസുകൾ നവംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. ഫോൺ: 0466-2371337, 9846766867.
കോഴിക്കോട് നല്ലളത്തെ 'വി പാർക്ക്' നടത്തിപ്പിനും പരിപാലനത്തിനുമായി മൂന്ന് വർഷത്തേക്ക് ദർഘാസുകൾ ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ/സ്ഥാപനങ്ങൾ ദർഘാസ് ഡി.ടി.പി.സി, മാനഞ്ചിറ, കോഴിക്കോട് 673001 (ഡി.ഡി. ഓഫീസിനടുത്ത്) എന്ന വിലാസത്തിൽ നൽകണം. ഒക്ടോബർ 29-ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0495-2720012. കൂടുതൽ വിവരങ്ങൾക്കും ഫോമിനുമായി www.dtpckozhikode.com സന്ദർശിക്കുക.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.