Sections

ഫ്ലാറ്റ് ബെഡ് സ്‌കാനറുകൾ ഒരു വർഷത്തേക്ക് വാർഷിക അറ്റകുറ്റപ്പണി നടത്തൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Oct 23, 2025
Reported By Admin
Tenders invited for works such as annual maintenance of flat bed scanners for one year and provision

വാഹനം ടെണ്ടർ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ് അർബൻ പ്രോജക്ടിന്റെ ഉപയോഗത്തിനായി നവംബർ മുതൽ ഒരു വർഷത്തേക്ക് വാഹനം (ജീപ്പ്/കാർ) കരാർ അടിസ്ഥാനത്തിൽ നൽകാൻ ടെണ്ടർ ക്ഷണിച്ചു. വാഹനത്തിന് 12 വർഷത്തിലധികം പഴക്കമുണ്ടാകരുത്. ഒക്ടോബർ 27ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0496 2515176.

വാർഷിക അറ്റകുറ്റപ്പണി ക്വട്ടേഷൻ ക്ഷണിച്ചു

തലശ്ശേരി ജുഡീഷ്യൽ ജില്ലയിലെ വിവിധ ഇ-സേവാ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലാറ്റ് ബെഡ് സ്കാനറുകൾ ഒരു വർഷത്തേക്ക് വാർഷിക അറ്റകുറ്റപ്പണി നടത്തുന്ന കരാർ ഏറ്റെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 31 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. ചെങ്ങറ പുനരധിവാസ പാക്കേജിനായി കുറ്റിയേരി വില്ലേജിലുള്ള 6.064 ഹെക്ടർ ഭൂമി കാട് വെട്ടിത്തളിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 25 ന് രാവിലെ 11 മണിക്കകം തളിപ്പറമ്പ് താലൂക്ക് ഓഫീസിലോ കുറ്റിയേരി വില്ലേജ് ഓഫീസിലോ ലഭിക്കണം.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.